Kerala
Kerala
ബിജെപിയെ തോല്പിക്കാനുള്ള രാഹുലിന്റെ ശ്രമങ്ങള്‍ക്ക് കേരള നേതാക്കള്‍ തുരങ്കം വെക്കുന്നുവെന്ന് സുധീരന്
|17 Jun 2018 12:06 PM GMT
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരന്
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി എം സുധീരന്. ബിജെപിയെ തോല്പിക്കാനുള്ള രാഹുല്‍ഗാന്ധിയുടെ ശ്രമങ്ങളെ കേരള നേതാക്കള്‍ തുരങ്കംവെക്കുന്നു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയത് ഹിമാലയന്‍ വിഡ്ഢിത്തം. തീരുമാനത്തിന് പിന്നില്‍ കോണ്ഗ്രസുകാരന് പാര്ലമെന്റിലെത്തരുതെന്ന ഒളിയജണ്ട. മാണി ബിജെപിയോടും എല്‍ഡിഎഫിനോടും വിലപേശിയ ആള്
ഉമ്മന്‍ചാണ്ടിക്കെതിരെയും ഗുരുതര ആരോപണങ്ങളുമായി വി എം സുധീരന്. തന്നോട് കാണിച്ചത് ക്രൂരമായ നിസ്സഹകരണം. താന്‍ നയിച്ച ജനരക്ഷാ, ജന പക്ഷയാത്രകള് പൊളിക്കാന്‍ ശ്രമിച്ചു. താഴെ തട്ടില്‍ സംഘടനയെ ശക്തിപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളും അട്ടിമറിച്ചു. തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്ക് കാരണം ഗ്രൂപ്പ് മാനേജര്‍മാരുടെ സ്വാര്‍ഥ താല്പര്യങ്ങള്.