Kerala
പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്
Kerala

പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; എഡിജിപിക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട്

Jaisy
|
17 Jun 2018 8:47 PM GMT

ഔദ്യോഗിക വാഹനവും പദവിയും ദുരുപയോഗം ചെയ്തു

പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന് വീഴ്ച സംഭവിച്ചെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഔദ്യോഗിക വാഹനവും പദവിയും സുധേഷ് കുമാര്‍ ദുരുപയോഗം ചെയ്തു. എഡിജിപിയുടെ കുടുംബം പൊലീസുകാരോട് മോശമായി പെരുമാറുന്നത് സുധേഷിന് നേരത്തെ അറിയാമായിരുന്നു. ക്യാമ്പില്‍ നിന്നെത്തുന്ന പൊലീസുകാരെ സുധേഷ് കുമാര്‍ വീട്ട് ജോലിക്ക് നിയോഗിക്കുകയും അസഭ്യം പറയുകയും ചെയ്തു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഇന്ന് ഡിജിപിക്ക് കൈമാറും. ഗുരുതര കൃത്യവിലോപം നടന്നതിനാല്‍ സുധേഷിനെതിരെ നടപടിക്കും സാധ്യതയുണ്ട്. അതേസമയം ഡിജിപി ലോക്നാഥ് ബെഹ്റയുമായി പൊലീസ് സംഘടനാ ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തും.

Similar Posts