Kerala
കെവിൻ വധക്കേസ്;  പൊലീസ് വാഹനത്തിൽ വച്ചുള്ള പ്രതിയുടെ വീഡിയോ കോളിങ് വിവാദത്തിൽകെവിൻ വധക്കേസ്; പൊലീസ് വാഹനത്തിൽ വച്ചുള്ള പ്രതിയുടെ വീഡിയോ കോളിങ് വിവാദത്തിൽ
Kerala

കെവിൻ വധക്കേസ്; പൊലീസ് വാഹനത്തിൽ വച്ചുള്ള പ്രതിയുടെ വീഡിയോ കോളിങ് വിവാദത്തിൽ

Jaisy
|
18 Jun 2018 6:19 AM GMT

ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കുമ്പോഴാണ് പ്രതി ബന്ധുവിനെ മൊബൈലിൽ നിന്നും വീഡിയോ കോൾ ചെയ്തത്

കെവിൻ വധക്കേസിലെ പ്രതിയുടെ വീഡിയോ കോളിംഗ് വിവാദത്തില്‍. ഏഴാം പ്രതി ഷെഫിനെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ഇയാൾ ബന്ധുക്കളുമായി വീഡിയോ കോളിങ് നടത്തിയത്. സംഭവത്തിൽ പൊലീസിന് വീഴ്ചപറ്റിയോ എന്ന കാര്യം പരിശോധിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയതായി കോട്ടയം എസ് പി ഹരിശങ്കർ വ്യക്തമാക്കി.

കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ഷെഫിൻ ബന്ധുവിനോട് വീഡിയോ കോളിങ് നടത്തിയത് . ബന്ധുവായ ഒരു സ്ത്രീയുടെ ഫോണിലൂടെ പൊലീസ് വാഹനത്തിൽ ഇരുന്നാണ് ഷെഫിൻ സംസാരിച്ചത്. ചിത്രങ്ങൾ സഹിതം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു.

എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥർക്കൊപ്പം ആണ് പ്രതികൾ കോടതിയിൽ ഹാജരായത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി ഗിരീഷ് പി സാരഥിയും സംഘത്തെ അനുഗമിച്ചിരുന്നു. പ്രതികളെ പൊലീസ് സഹായിച്ചു എന്നത് അടക്കം നിരവധി ആരോപണങ്ങൾ പൊലീസിനെതിരെ നിലനിൽക്കുന്നതിന് പിന്നാലെയാണ് ഏഴാം പ്രതിയുടെ വീഡിയോ കോളിംഗ് വിവാദമായിരിക്കുന്നത്.

Similar Posts