ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് കുര്യന്; രാഷ്ട്രീയകാര്യ സമിതിയില്‍ വാക്കേറ്റം
|രാജ്യസഭാ സീറ്റ് വിവാദത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വാക്കേറ്റം
രാജ്യസഭാ സീറ്റ് വിവാദത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ വാക്കേറ്റം. ഉമ്മന്‍ചാണ്ടിയെ രൂക്ഷമായി വിമര്‍ശിച്ച് പി ജെ കുര്യനും പി സി ചാക്കോയും രംഗത്തെത്തി. കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് മൂന്നംഗ കോക്കസെന്ന് ഷാനിമോള്‍ ഉസ്മാന് വിമര്‍ശിച്ചു. അതേസമയം ഉമ്മന്‍ചാണ്ടി തെരുവില്‍ കൊട്ടാനുള്ള ചെണ്ടയല്ലെന്ന് ബെന്നി ബെഹന്നാന് പറഞ്ഞു.
ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് പി ജെ കുര്യന് ചോദിച്ചു. രാജ്യസഭാ സീറ്റ് വിവാദം ഹൈക്കമാന്‍ഡ് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെട്ട സംഭവത്തില്‍ നടപടിയുണ്ടാകണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു. ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടി ഹൈദരാബാദിലേക്ക് പോയതിനെയും ചാക്കോ വിമര്‍ശിച്ചു. ഇവിടെ പ്രശ്നമുണ്ടാക്കി ചാടിപ്പോയത് ശരിയായില്ലെന്നാണ് ചാക്കോ പറഞ്ഞത്.
അതേസമയം ഉമ്മന്‍ചാണ്ടിയെ പ്രതിരോധിച്ച് എ ഗ്രൂപ്പ് രംഗത്തെത്തി. ഉമ്മന്‍ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന കുര്യന്റെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു എ ഗ്രൂപ്പിന്റെ മറുപടി. ഉമ്മന്‍ചാണ്ടി തെരുവില്‍ കൊട്ടാനുള്ള ചെണ്ടയല്ലെന്നും അങ്ങനെ ഉണ്ടായാല്‍ പ്രത്യാഘാതമുണ്ടാകുമെന്നും എ ഗ്രൂപ്പ് നേതാക്കള്‍ പറഞ്ഞു.