മലബാറിലെ ഉപരിപഠന സൌകര്യങ്ങള്‍; മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഭിന്നാഭിപ്രായം
|കഴിഞ്ഞ വര്‍ഷം 42000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നുവെന്നും മന്ത്രി സഭയെ അറിയിച്ചു
മലബാർ മേഖലകളിലെ ഉപരിപഠന സൌകര്യങ്ങളെക്കുറിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഭിന്നാഭിപ്രായം. വിദ്യാർത്ഥികളും സീറ്റുകളും തമ്മിലെ വിടവ് പടിപടിയായി കുറക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ സീറ്റ് വര്‍ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി നല്കിയ വിശദീകരണം. അടിയന്തിര പ്രമേയ നോട്ടീസിലാണ് സഭയില്‍ സര്‍ക്കാര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത്.
മലബാര്‍ മേഖലയില്‍ മതിയായ പ്ലസ് വണ്‍ സീറ്റ് ഇല്ലാത്തത് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണെമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. എന്നാല്‍ സീറ്റ് വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്. കഴിഞ്ഞ വര്‍ഷം 42000 സീറ്റുകള്‍ ഒഴിഞ്ഞുകിടന്നുവെന്നും മന്ത്രിസഭയെ അറിയിച്ചു. മലപ്പുറത്തു മാത്രമല്ല, സംസ്ഥാനത്തു മുഴുവൻ ആവശ്യത്തിന് സീറ്റ് ഉണ്ടെന്നും സി.രവീന്ദ്രനാഥ് വ്യക്തമാക്കി.