Kerala
Kerala
കെവിന്റെ കുടുംബത്തിന് 10 ലക്ഷം; നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും
|18 Jun 2018 1:40 AM GMT
മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം
കോട്ടയത്ത് ദുരഭിമാനക്കൊലക്ക് ഇരയായ കെവിന്റെ കുടുംബത്തിന് വീട് വയ്ക്കാന്‍ 10 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗത്തിന്റെ തീരുമാനം.കെവിന്‍റെ ഭാര്യ നീനുവിന്റെ വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കാനും യോഗം തീരുമാനമെടുത്തു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാനും വില്ലേജുകളെ യൂണിറ്റുകളായി പരിഗണിക്കണമെന്ന കേന്ദ്രത്തിന്റെ നിര്‍ദ്ദേശം തള്ളണമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.
സര്‍ക്കാര്‍ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും കെവിന്റെ അച്ഛന്‍ ജോസഫ് പറഞ്ഞു.