നടു റോഡില്‍ പൊലീസ് ഡ്രൈവര്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ മര്‍ദ്ദനം
|പ്രഭാത സവാരിക്ക് കൊണ്ട് പോകുന്നതിനിടെയാണ് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത്
തിരുവനന്തപുരം നഗരത്തില്‍ നടു റോഡില്‍ പൊലീസ് ഡ്രൈവര്‍ക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ മര്‍ദ്ദനം. പ്രഭാത സവാരിക്ക് കൊണ്ട് പോകുന്നതിനിടെയാണ് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ചത്. പരിക്കേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്കര്‍ ചികിത്സയിലാണ്.
മ്യൂസിയം പൊലീസ് സ്റ്റേഷന്റെ പരിതിയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. ബറ്റാലിയന് എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സിത്നയെ പ്രഭാത സവാരിക്ക് കൊണ്ട് വന്നതായിരുന്നു ഗവാസ്കര്‍. സിത്നയെ സംബന്ധിച്ച് നേരത്തെ ഗവാസ്കര്‍ എഡിജിപിയെ പരാതി അറിയിച്ചിരുന്നു. സ്ഥിരമായി അസഭ്യം പറയുന്നെന്നായിരുന്നു പരാതി. ഇത് ചോദ്യം ചെയ്താണ് സിത്ന ഇന്ന് രാവിലെ ഗവാസ്കറെ മര്‍ദ്ദിച്ചത്. മുഖത്ത് അടിക്കുകയും കാലുകൊണ്ട് തൊഴിക്കുകയും ചെയ്തു.
പൊലീസ് വാഹനത്തിന്റെ താക്കോല്‍ പിടിച്ചു വാങ്ങാന്‍ ശ്രമിച്ചെങ്കിലും താന്‍ നല്‍കിയില്ലെന്നും ഇതോടെ പരസ്യമായി അസഭ്യം പറഞ്ഞെന്നും ഗവാസ്കര്‍ പറയുന്നു. പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഗവാസ്കര്‍ ഡിജിപിക്ക് പരാതി നല്കി.