Kerala
നടിയെ ആക്രമിച്ച ‌കേസ്; ദിലീപിന്റെ ഹരജിയില്‍ സർക്കാരിനും സിബിഐക്കും നോട്ടീസയക്കാൻ ഉത്തരവ്നടിയെ ആക്രമിച്ച ‌കേസ്; ദിലീപിന്റെ ഹരജിയില്‍ സർക്കാരിനും സിബിഐക്കും നോട്ടീസയക്കാൻ ഉത്തരവ്
Kerala

നടിയെ ആക്രമിച്ച ‌കേസ്; ദിലീപിന്റെ ഹരജിയില്‍ സർക്കാരിനും സിബിഐക്കും നോട്ടീസയക്കാൻ ഉത്തരവ്

Jaisy
|
18 Jun 2018 12:14 AM GMT

കേസിന്റെ വിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹരജിയിൽ സംസ്ഥാന സർക്കാരിനും സിബിഐക്കും നോട്ടീസയക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ വിചാരണ നീട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഹരജിയെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം പക്ഷപാതപരമായാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതെന്നാണ് ദിലീപന്റെ വാദം. എഡിജിപി അടക്കമുള്ളവർക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നുവെന്നും ഹരജിയിൽ പറയുന്നു. ഹരജി വീണ്ടും അടുത്ത മാസം നാലിന് പരിഗണിക്കും.

Similar Posts