താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും
|ഒരാഴ്ചക്കകം പണി പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമിക്കും
ശക്തമായ മഴയെ തുടര്‍ന്ന് താമരശ്ശേരി ചുരത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരും. ഒരാഴ്ചക്കകം റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു. ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം തുടരാനും മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.
കനത്ത മഴയിൽ തകർന്ന താമരശ്ശേരി വയനാട് ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാന്‍ കോഴിക്കോട്- വയനാട് ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ചുരത്തിനുണ്ടായ കേടുപാടുകൾ മൂന്ന് മാസത്തിനകം പരിഹരിക്കും. ഗതാഗതം പുനസ്ഥാപിക്കുന്നത് വരെ താമരശ്ശരേി ചുരം വഴി പോകേണ്ട വാഹനങ്ങള്‍ കുറ്റ്യാടി ചുരം വഴി തിരിച്ചുവിടും. ചുരത്തിലെ അനധികൃത നിർമാണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും അവലോകന യോഗത്തിന് ശേഷം മന്ത്രി ടി പി രാമകൃഷ്ണന് പറഞ്ഞു.
മന്ത്രിമാരായ എ കെ ശശീന്ദ്രൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മുതിർന്ന ഉദ്യോഗസ്ഥർ, എംഎൽഎമാരായ ജോർജ് എം തോമസ്, സി കെ ശശീന്ദ്രൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മണ്ണിടിച്ചിലുണ്ടായ ചിപ്പിലിത്തോട് ടി പി രാമകൃഷ്ണന് സന്ദര്‍ശിച്ചു.