Kerala
വിരമിച്ചവര്‍ക്ക് വേണ്ടിയും പൊലീസിന്റെ ദാസ്യപ്പണിവിരമിച്ചവര്‍ക്ക് വേണ്ടിയും പൊലീസിന്റെ ദാസ്യപ്പണി
Kerala

വിരമിച്ചവര്‍ക്ക് വേണ്ടിയും പൊലീസിന്റെ ദാസ്യപ്പണി

Subin
|
18 Jun 2018 5:42 AM GMT

പൊലീസിലെ ദാസ്യപ്പണിയുടെ കണക്കുകള്‍ മീഡിയാവണ്ണിന്...

വിരമിച്ച ഐപിഎസുകാര്‍ക്കും പൊലീസിന്റെ ദാസ്യപ്പണി. തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 18 പൊലീസുകാരാണ് വിരമിച്ചവരെ സേവിക്കുന്നത്. 58 പേരാണ് ഈ ക്യാമ്പില്‍ നിന്ന് വിവിധ ഐപിഎസുകാരുടെ ജോലിക്ക് പോകുന്നത്. പൊലീസിലെ ദാസ്യപ്പണിയുടെ കണക്കുകള്‍ മീഡിയാവണ്ണിന്.

തിരുവനന്തപുരം എആര്‍ ക്യാമ്പില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ ദാസ്യപ്പണിക്ക് പോകുന്നത്. 53 പേര്‍ പിഎസ്ഒമാരെന്ന പേരില്‍ വിവിധ ഐപിഎസുകാര്‍ക്ക് ദാസ്യപണി ചെയ്യുന്നുണ്ട്. വിരമിച്ച ഐപിഎസുകാര്‍ക്കൊപ്പം 18 പൊലീസുകാര്‍ സഹായികളായി നില്‍ക്കുകയാണ്. മുന്‍ കേന്ദ്രമന്ത്രിമാര്‍ക്ക് അനുവദിച്ച പൊലീസുകാരേയും തിരിച്ചുവിളിച്ചിട്ടില്ല. പൊലീസിലെ ദാസ്യപ്പണിയുടെ കണക്കുകള്‍ മീഡിയാവണ്ണിന് കിട്ടി.

തിരുവനന്തപുരം സിറ്റി പരിധിയിലെ ലോക്കലില്‍ നിന്നും 228പരാണ് വര്‍ക്കിംഗ് അറേഞ്ച്‌മെന്റെന്ന പേരില്‍ മാറി നില്‍ക്കുന്നത്. എആര്‍ ക്യാമ്പില്‍ നിന്ന് 333 പേരും വര്‍ക്കിംഗ് അറേഞ്ച്‌മെന്റുമായി ബന്ധപ്പെട്ട് വിവിധ ഡ്യൂട്ടികളിലാണ്. എആര്‍ ക്യാമ്പിലെ 53 പേര്‍ പേഴ്‌സണല്‍ സെക്യൂരി ഓഫീസര്‍ എന്ന പേരില്‍ വിവിധ ഐപിഎസുകാരുടെ വീടുകളിലാണ്. 20 പേര്‍ ജഡ്ജിമാര്‍ക്കും വിവിധ കമ്മീഷനംഗങ്ങള്‍ക്കും ഒപ്പം സഹായികളായി നില്‍ക്കുന്നു. റിട്ടേര്‍ഡ് ഐജി ലക്ഷ്മണയ്‌ക്കൊപ്പം നാല് പോലീസുകാര്‍ സഹായികളായി ജോലി ചെയ്യുന്നു. ഇവരുള്‍പ്പടെ എആര്‍ ക്യാമ്പിലെ 18 പേര്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ്.

ലോ ആന്റ് ഓര്‍ഡറില്‍ ഇല്ലാത്ത ഐപിഎസുകാരും പോലീസുകാരെ വീട്ടില്‍ നിര്‍ത്തിയിട്ടുണ്ട്. ഡിജിപി ആര്‍ ശ്രീലേഖ, ഋഷിരാജ് സിംഗ് എന്നിവര്‍ക്കൊപ്പം എആര്‍ ക്യാമ്പിലെ പോലീസുകാരാണ് ജോലിചെയ്യുന്നത്. മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കൊപ്പം തിരുവനന്തപുരം ലോക്കലില്‍ നിന്നുള്ള പോലീസുകാരാണ് നില്‍ക്കുന്നത്. തൃശൂര്‍ എറണാകുളം കോഴിക്കോട് മേഖലകളിലായി അഞ്ഞൂറോളം പേര്‍ പിഎസ്ഒ ഡ്യൂട്ടിയിലുണ്ടെന്ന് എഡിജിപി ആനന്ദകൃഷ്ണന് ലഭിച്ച കണക്കുകളില്‍ പറയുന്നു. ബറ്റാലിയന്‍ എഡിജിപി ഡിജിപിക്ക് റിപ്പോര്‍ട്ട് കൈമാറി. ഇന്ന് തന്നെ ഇത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ റിപ്പോര്‍ട്ടെത്തും. ഈ ആഴ്ച്ച തന്നെ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നടപടി എടുക്കുമെന്നാണ് വിവരം.

Related Tags :
Similar Posts