ഉരുള്‍പൊട്ടലില്‍ മരണം 13; ഒരാള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും
|ഒരു കുടുംബത്തിലെ എട്ട് പേരടക്കം 13 പേരാണ് കോഴിക്കോട് കരിഞ്ചോലയിലെ ഉരുൾപൊട്ടലിൽ മരിച്ചത്.
ഒരു കുടുംബത്തിലെ എട്ട് പേരടക്കം 13 പേരാണ് കോഴിക്കോട് കരിഞ്ചോലയിലെ ഉരുൾപൊട്ടലിൽ മരിച്ചത്. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നഫീസക്കായുള്ള തെരച്ചിൽ ഇന്നും തുടരും.
ഒരു പെരുന്നാൾ ആഘോഷത്തിന് തയ്യാറെടുക്കുന്നതിനിടയിലാണ് 13 പേരുടെ ജീവനെടുത്ത ദുരന്തം ഉണ്ടായത്. കരിഞ്ചോലയിൽ ഹസ്സന്റെ കുടുംബത്തിൽ ഇനി അവശേഷിക്കുന്നത് മകൻ റാഫി മാത്രം. ഹസ്സൻ, ഭാര്യ ആസ്യ, മക്കളായ ജെന്നത്ത്, നുസൃത്ത്, മകന്റെ ഭാര്യ ഷംന, മൂന്ന് പേരക്കുട്ടികൾ. എല്ലാവരും ഞൊടിയിടയിലെത്തിയ ദുരന്തത്തിനിരകളായി.
ഉരുൾപൊട്ടലിൽ മരിച്ച അബ്ദുറഹ്മാന്റെ ഭാര്യ നഫീസയെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇവരുടെ മകൻ ജാഫറും മരിച്ചിരുന്നു. നഫീസക്കായുള്ള തെരച്ചിൽ ഇന്നും തുടരും. 54 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ സ്ഥലത്തെത്തി.
ഉരുൾപൊട്ടലിൽ ഇരയായവരുടെ ബന്ധുക്കളുടെയും പരിസരവാസികളുടെയും സന്നദ്ധ സംഘടനാ ലീഡര്‍മാരുടെയും യോഗം ഇന്ന് നടക്കും. സര്‍വകക്ഷിയോഗവും വിളിച്ചിട്ടുണ്ട്.