Kerala
എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി
Kerala

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി

abhinav
|
21 Jun 2018 3:24 PM GMT

കോളജുകള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ഇല്ല

കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയില്‍ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ബോര്‍ഡുകള്‍ക്കു കീഴില്‍ വരുന്ന സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രഫഷണല്‍ കോളജുകള്‍ക്കും അവധി ഇല്ല. അവധിക്കു പകരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍ദേശിക്കുന്ന ശനിയാഴ്ച സ്‌കൂളുകള്‍ക്കു പ്രവര്‍ത്തിദിനം ആയിരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

Related Tags :
Similar Posts