സഹകരണ വകുപ്പില്‍ ഒഴിവ് വരുന്ന തസ്തികകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുന്നു
|ഇഷ്ടകാര്‍ക്ക് നിയമനം നല്‍കാനാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെപൂഴ്ത്തിവെക്കുന്നത്
സഹകരണ വകുപ്പില്‍ ഒഴിവ് വരുന്ന തസ്തികകള്‍ പരീക്ഷ ബോര്‍ഡിന് റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുന്നു. ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ മുകളിലേക്ക് ഉള്ള തസ്തികകളിലെ നിരവധി ഒഴിവുകള്‍ സഹകരണ പരീക്ഷ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിയമസഭയെ അറിയിച്ചു. ഇഷ്ടകാര്‍ക്ക് നിയമനം നല്‍കാനാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെപൂഴ്ത്തിവെക്കുന്നത്.
വിവിധ സഹകരണ സംഘങ്ങളിലേക്ക് ജൂനിയര്‍ ക്ലര്‍ക്ക് മുതല്‍ ഉള്ള തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനാണ് സഹകരണ പരീക്ഷ ബോര്‍ഡിനെ സര്‍ക്കാര്‍ നിയോഗിച്ചത്. എന്നാല്‍ മിക്ക സഹകരണ സംഘങ്ങളും ഒഴിവുകള്‍ പരീക്ഷ ബോര്‍ഡിനെ അറിയിക്കാതെ പൂഴ്ത്തിവെക്കുന്നുവെന്ന് മന്ത്രിതന്നെ നിയമസഭയില്‍ നല്കിയ മറുപടിയില്‍ വ്യക്തമാണ്.
4255 ഒഴിവുകളുണ്ടെങ്കിലും വെറും 1049 ഒഴിവുകള്മാത്രമാണ് പരീക്ഷ ബോര്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നിയമസഭ മറുപടിയില്‍ പറയുന്നു. അതായത് 3206 ഒഴിവുകള്‍ പൂഴ്ത്തി വെച്ചിരിക്കുകയാണ്. സഹകരണ സംഘങ്ങള്‍ നേരിട്ടാണ് പ്യൂണ്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നത്. ഇത് മിക്കപോഴും രാഷ്ട്രീയ നിയമനങ്ങളും.
പ്യൂണ്‍ തസ്തികയിലുള്ളവര്‍ക്ക് പ്രമോഷന് വഴി ജൂനിയര്‍ ക്ലര്ക്കകാം. പ്യൂണ്‍ തസ്തികയിലുള്ളവര്‍ക്ക് പ്രമോഷന് നല്‍കനായാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട്ചെയ്യാതെ പൂഴ്ത്തിവെക്കുന്നത്. ഒഴിവുകള്‍ നികാത്തതത് സഹകരണ കോഴ്സുകള്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉള്‍പെടെ നിരവധി ഉദ്യോഗാര്‍ഥികളെ ബാധിക്കും.