Kerala
ചിട്ടിഫണ്ട് തട്ടിപ്പ് കേസ്: നിര്‍മല്‍ കൃഷ്ണയുടെ പാപ്പര്‍ ഹരജി തള്ളി
Kerala

ചിട്ടിഫണ്ട് തട്ടിപ്പ് കേസ്: നിര്‍മല്‍ കൃഷ്ണയുടെ പാപ്പര്‍ ഹരജി തള്ളി

Web Desk
|
22 Jun 2018 10:22 AM GMT

ചിട്ടിഫണ്ട് തട്ടിപ്പ് കേസിലെ പ്രതി നിര്‍മല്‍ കൃഷ്ണയുടെ പാപ്പര്‍ ഹരജി കോടതി തള്ളി. തമിഴ്നാട്ടിലാണ് നിര്‍മല്‍ കൃഷ്ണക്കെതിരെ ചിട്ടി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ചിട്ടിഫണ്ട് തട്ടിപ്പ് കേസിലെ പ്രതി നിര്‍മല്‍ കൃഷ്ണയുടെ പാപ്പര്‍ ഹരജി കോടതി തള്ളി. കേരളത്തിലെ കേസ് അല്ലാത്തതിനാല്‍ ഹരജി തള്ളണമെന്ന പൊലീസിന്റെ വാദം അംഗീകരിച്ചാണ് കോടതി നടപടി.

കേസ് നിലനല്‍ക്കുന്ന സ്ഥലത്തെ കോടതിയില്‍ ഹരജി നല്‍കാന്‍ തിരുവനന്തപുരം രണ്ടാം സബ്കോടതി നിര്‍മലിനോട് നിര്‍ദേശിച്ചു. തമിഴ്നാട്ടിലാണ് നിര്‍മല്‍ കൃഷ്ണക്കെതിരെ ചിട്ടി തട്ടിപ്പിന് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Similar Posts