Kerala
കേരളത്തിലെ 341 സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരില്ല
Kerala

കേരളത്തിലെ 341 സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരില്ല

Web Desk
|
22 Jun 2018 7:36 AM GMT

ബിരുദവും ബിഎഡുമുള്ള നൂറുകണക്കിന് റാങ്ക് ഹോൾഡർമാർ എല്ലാ ജില്ലയിലുമുണ്ടായിട്ടും മിക്ക സ്കൂളുകളിലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത്  ഗണിതവും ശാസ്ത്രവും സാമൂഹ്യശാസ്ത്രവും പഠിപ്പിക്കുന്ന അധ്യാപകര്‍. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പേരിൽ സർക്കാർ കോടികൾ ചെലവഴിക്കുമ്പോഴും സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ ഹൈസ്കൂളുകളിലും ഇംഗ്ലീഷ് ഭാഷക്ക് അധ്യാപകരില്ല. ഒട്ടുമിക്ക സ്കൂളുകളിലും ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം തുടങ്ങിയവ പഠിപ്പിക്കുന്ന അധ്യാപകരാണ് ഇംഗ്ലീഷും പഠിപ്പിക്കുന്നത്. ഇംഗ്ലീഷിൽ ബിരുദവും ബി എഡുമുള്ള നൂറുകണക്കിന് റാങ്ക് ഹോൾഡർമാർ എല്ലാ ജില്ലയിലുമുണ്ടെന്നിരിക്കെയാണ് സർക്കാർ സ്കൂളുകളോടുള്ള ഈ അവഗണന.

കേരളത്തിലെ 341 സർക്കാർ ഹൈസ്കൂളുകളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ അധ്യാപകരില്ല എന്നാണ് അനൗദ്യോഗിക കണക്ക്. ഈ ഭാഷയിൽ ബിരുദം ഇല്ലാത്ത, അധ്യാപകരാണ് ഇവിടങ്ങളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നു എന്ന് സർക്കാർ അവകാശപ്പെടുമ്പോഴാണ് ഭാഷാ പഠന രംഗത്തെ ഈ ശോചനീയാവസ്ഥ.

അഞ്ച് ഡിവിഷനുകൾ ഉള്ള സ്കൂളുകൾക്ക് മാത്രമേ ഇംഗ്ലീഷ് അധ്യാപക നിയമനം നടത്താനാകൂ എന്ന നിബന്ധനയാണ് പ്രശ്നം. ഇംഗ്ലീഷ് ഭാഷയിൽ ബിരുദവും ബിഎഡുമുള്ള, യോഗ്യരായ നൂറുകണക്കിന് ഉദ്യോഗാർഥികൾ എല്ലാ ജില്ലകളിലും നിയമനത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ ദുരവസ്ഥ.

Similar Posts