Kerala
കോഴിക്കോട് ഇ.കെ - എ.പി സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
Kerala

കോഴിക്കോട് ഇ.കെ - എ.പി സുന്നി വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം

Web Desk
|
25 Jun 2018 11:35 AM GMT

മദ്റസ പാഠ്യപദ്ധതി സംബന്ധിച്ച തർക്കത്തെതുടർന്ന് കോഴിക്കോട് ഇ.കെ-എ.പി സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. കോഴിക്കോട് പറമ്പിൽക്കടവ് ഹിദായത്തുൽ അജ്ഫാൽ മദ്റസയിലാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്. 

മദ്റസ പാഠ്യപദ്ധതി സംബന്ധിച്ച തർക്കത്തെതുടർന്ന് കോഴിക്കോട് ഇ.കെ-എ.പി സുന്നി വിഭാഗങ്ങൾ തമ്മിൽ സംഘർഷം. കോഴിക്കോട് പറമ്പിൽക്കടവ് ഹിദായത്തുൽ അജ്ഫാൽ മദ്റസയിലാണ് ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടിയത്.

1962 മുതൽ 2016 വരെ ഇ.കെ അനുകൂല വിഭാഗം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു മദ്റസ പഠനങ്ങൾ നടന്നിരുന്നതെന്നും 2016ൽ എ.പി വിഭാഗം കമ്മിറ്റി നിലവിൽ വന്നതോടെ ഇരു വിഭാഗവും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നുവെന്നും ചേവായൂർ പൊലീസ് പറയുന്നു. ഈ അധ്യയന വർഷത്തെ മദ്റസ ക്ലാസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് വീണ്ടും തർക്കം ഉടലെടുക്കുകയും മദ്റസ ക്ലാസുകൾ മുടങ്ങുകയും ചെയ്തു. ഇതിനിടെ, ഞായറാഴ്ച രാവിലെ എ.പി വിഭാഗം തങ്ങളുടെ രീതിയിൽ ക്ലാസുകൾ ആരംഭിക്കാൻ മദ്റസയിൽ എത്തിയപ്പോൾ എതിർ വിഭാഗം ചോദ്യം ചെയ്തതോടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തെ തുടർന്ന് ഇരുവിഭാഗത്തിലും പെട്ട നാലുപേർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

Related Tags :
Similar Posts