Kerala
കെ.എസ്.ആര്‍.ടി.സിയില്‍ നിയമന നിരോധനം
Kerala

കെ.എസ്.ആര്‍.ടി.സിയില്‍ നിയമന നിരോധനം

Web Desk
|
25 Jun 2018 8:01 AM GMT

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അഡ്വൈസ് ചെയ്തവരെ നിയമിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്ക് മുകളില്‍

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയിലേക്ക് പി.എസ്.സി അഡ്വൈസ് ചെയ്തവരെ നിയമിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ നിയമസഭയില്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്ക് മുകളിലാണ്. ജീവനക്കാരുടെ എണ്ണം കുറച്ചു കൊണ്ടുവരികയാണെന്നും മന്ത്രി സഭയില്‍ രേഖാമൂലം അറിയിച്ചു. എസ്. ശര്‍മയുടെ ചോദ്യത്തിനാണ് എ.കെ ശശീന്ദ്രന്‍ മറുപടി നല്‍കിയത്.

കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍ തസ്തികയില്‍ 4051 പേര്‍ക്കാണ് പി.എസ്‍.സി അഡ്വൈസ് മെമ്മോ നല്‍കിയിട്ടുള്ളത്. അതില്‍ ആര്‍ക്കും നിയമനം നല്‍കിയിട്ടില്ല. കേരള സര്‍ക്കാര്‍ കൊല്‍ക്കത്ത ഐ.ഐ.എമ്മിലെ റിട്ടയേര്‍ഡ് പ്രൊഫസര്‍ സുശീല്‍ ഖന്നയെ കെ.എസ്.ആര്‍.ടി.സിയുടെ പുനരുദ്ധാരണത്തെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിട്ടുണ്ട്. അദ്ദേഹം സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലാണ് കെ.എസ്.ആര്‍.ടി.സിയിലെ ബസ് ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയേക്കാള്‍ വളരെ കൂടുതലാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിക്കൊപ്പം എത്തിക്കുന്നതിനുള്ള നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഉടനൊന്നും അഡ്വൈസ് മെമ്മോ ലഭിച്ചവര്‍ക്ക് നിയമനം നല്‍കാന്‍ കഴിയില്ലെന്നാണ് മന്ത്രി വിശദീകരിച്ചിരിക്കുന്നത്.

Related Tags :
Similar Posts