Kerala
ക്ലോക്കുകള്‍ക്കിടയില്‍ ജീവിക്കുന്ന ഖാലിദ്
Kerala

ക്ലോക്കുകള്‍ക്കിടയില്‍ ജീവിക്കുന്ന ഖാലിദ്

Web Desk
|
26 Jun 2018 10:01 AM GMT

ഖാലിദിന്റെ വീടിന്റെ രണ്ട് മുറികള്‍ നിറയെ ക്ലോക്കുകളാണ്. എന്നാല്‍ ഈ ക്ലോക്കുകളില്‍ ഒന്നു പോലും വില്‍പ്പന നടത്താന്‍ ഖാലിദ് തയ്യാറല്ല.

ക്ലോക്കുകളുടെ വൈവിധ്യമാർന്ന ശേഖരമൊരുക്കി വ്യത്യസ്തനാവുകയാണ് കണ്ണൂര്‍ ചൊക്ലിയിലെ ഖാലിദ്. കുട്ടിക്കാലത്ത് കൌതുകത്തിന് തുടങ്ങിയ ശീലം ഈ അറുപത്തി മൂന്നാം വയസിലും തുടരുകയാണ് ഖാലിദ്.

ഖാലിദിന്റെ വീടിന്റെ രണ്ട് മുറികള്‍ നിറയെ ക്ലോക്കുകളാണ്. മുപ്പത് വര്‍ഷത്തോളം ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഖാലിദ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും വില കൊടുത്ത് വാങ്ങിയതാണ് ഇവയെല്ലാം. ന്യൂയോര്‍ക്ക് കമ്പനിയായ ആന്‍സോണിയ 1859ല്‍ പുറത്തിറക്കിയ ക്ലോക്ക് മുതല്‍ നൂറ് കണക്കിന് വൈവിധ്യമാര്‍ന്ന ക്ലോക്കുകള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. എന്നാല്‍ ഈ ക്ലോക്കുകളില്‍ ഒന്നു പോലും വില്‍പ്പന നടത്താന്‍ ഖാലിദ് തയ്യാറല്ല.

ക്ലോക്കുകള്‍ക്ക് പുറമെ വിവിധ മാതൃകയിലുളള റേഡിയോകള്‍, ടേപ്പ് റെക്കോര്‍ഡുകള്‍‍, ഗ്രാമഫോണ്‍ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. സുഹൃത്തുക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇദ്ദേഹത്തിന്റെ ശേഖരം കാണാനെത്തുന്നുണ്ട്. തന്റെ ശേഖരത്തിലുളള ക്ലോക്കുകളുടെ ഒരു പ്രദര്‍ശനം നടത്തുകയാണ് ഇനി ഖാലിദിന്റെ ലക്ഷ്യം.

Related Tags :
Similar Posts