Kerala
ശ്രീജക്ക് നേരെയുള്ള സൈബര്‍ ആക്രമണം; പൊലീസില്‍ പരാതി നല്‍കി
Kerala

ശ്രീജക്ക് നേരെയുള്ള സൈബര്‍ ആക്രമണം; പൊലീസില്‍ പരാതി നല്‍കി

Web Desk
|
26 Jun 2018 3:33 PM GMT

കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.

വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ശ്രീജാ നെയ്യാറ്റിന്‍കരക്കെതിരെ അശ്ലീല സൈബര്‍ ആക്രമണം. അശ്ലീല പരാമര്‍ശം നടത്തിയ യുവാവിനെതിരെ പൊലീസില്‍ പരാതി നല്‍കി. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തി.

സുഗതകുമാരി കുമ്മനം രാജശേഖരന്‍ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ശ്രീജ നെയ്യാറ്റിന്‍കര ഇട്ട ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പ്രതികരണമായാണ് അശ്ലീല പരാമര്‍ശം ഫെയ്സ്ബുക്കിലിട്ടത്. നിധിന്‍ പാലിലാണ്ടി പീടിക എന്ന പ്രൊഫൈലുള്ള തലശ്ശേരി സ്വദേശിയായ ഡിവൈഎഫ് ഐ പ്രവര്‍ത്തകനാണ് മോശം കമന്‍റിട്ടത്.

സൈബര്‍ ആക്രമണത്തിനെതിരെ ശ്രീജയും വെല്‍ഫെയര്‍ പാര്‍ട്ടിയും പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കി. ഇതോടെ തന്‍റെ അക്കൌണ്ട് ഹാക്ക് ചെയ്തതാണെന്ന സന്ദേശം നിധിന്‍ ശ്രീജക്ക് അയച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തിന്‍റെ നിജസ്ഥിതി കണ്ടെത്തുകയും കുറ്റക്കാര്‍ക്കെിതിരെ കര്‍ശന നടപടി എടുക്കുകയും വേണമെന്ന നിലപാടിലാണ് ആക്രമണത്തിനിരയായ ശ്രീജയും വെല്‍ഫെയര്‍ പാര്‍ട്ടിയും.

ഇതിനിടെ ശ്രീജക്കെതിരായ അശ്ലീല സൈബര്‍ ആക്രമണത്തിനെതിരെ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തുവന്നു. പൊതുരംഗത്തും സാമൂഹിക മാധ്യമങ്ങളിലും സജീവമാകുന്ന സ്ത്രീകള്‍ക്കെതിരെ തുടരുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ശ്രീജക്കെതിരെയെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൊതുപ്രസ്താവനയിലൂടെ സാമൂഹിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ജെ ദേവിക, കെ അജിത, ബിന്ദുകൃഷ്മ, കെ കെ രമ, തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പിട്ടത്. സി എസ് ചന്ദ്രിക, സോണിയ ജോര്‍ജ്, വിധുവിന്‍സെന്‍റ് രേഖാരാജ് കെ കെ ഷാഹിന,സീറ്റാദാസ് എന്നിവര്‍ വനിതാ കമ്മീഷനിലും പരാതി നല്‍കി.

Similar Posts