സമഗ്ര ആദിവാസി വികസന പദ്ധതി കാര്യക്ഷമമല്ല: അട്ടപ്പാടിയിലെ ആദിവാസികള്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ് ഉപരോധിച്ചു
|പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പദവി ദുരുപയോഗം ചെയ്യുന്നതും നന്നായി ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയതുമുള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് ആദിവാസികള്‍ ഉന്നയിച്ചത്.
അട്ടപ്പാടിയിലെ സമഗ്ര ആദിവാസി വികസന പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ് ഉപരോധിച്ചു. കുടുംബശ്രീ ബ്ലോക്ക് സമിതി നിലനിര്‍ത്തുന്നതുള്‍പ്പെടെയുള്ള സമരക്കാരുടെ ആവശ്യങ്ങള്‍ ഡയറക്ടറുമായുള്ള ചര്‍ച്ചയില്‍ അംഗീകരിച്ചു.
2013 ല്‍ തുടങ്ങിയ സമഗ്ര ആദിവാസ വികസന പദ്ധതി നടത്തിപ്പ് അവതാളത്തിലായ സാഹചര്യത്തിലായിരുന്നു ആദിവാസികള്‍ തിരുവനന്തപുരത്തെത്തിയത്. പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ പദവി ദുരുപയോഗം ചെയ്യുന്നതും നന്നായി ജോലി ചെയ്ത ജീവനക്കാരെ സ്ഥലം മാറ്റിയതുമുള്‍പ്പെടെ നിരവധി ക്രമക്കേടുകളാണ് ആദിവാസികള്‍ ഉന്നയിച്ചത്. സി ഡി എസിന് മുകളിലെ ഏകോപന ഏജന്‍സിയായ ബ്ലോക്ക് സമിതി പിരിച്ചുവിടാനുള്ള നീക്കത്തെയും അവര്‍ എതിര്‍ക്കുന്നു.
സമരക്കാരുമായി കുടുംബശ്രീ ഡയറക്ടര്‍ ഹരി കിഷോര്‍ ചര്‍ച്ച നടത്തി. ബ്ലോക്ക് സമിതി നിലനിര്‍ത്താനായി സര്‍ക്കാര്‍ ഉത്തരവ് ഒരു മാസത്തിനകം നിലനിര്‍ത്താമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കി. സി ഒ ഒ സീമാ ഭാസ്കറിനെ അട്ടപ്പാടിയില്‍ നിന്ന് മാറ്റില്ലെന്നും ക്രമക്കേട് കാണിച്ച പ്രൊജക്ട് ഓഫില്‍ വിപിന്ത് വാസുവിനെ ഈ മാസത്തോടെ പിരിച്ചുവിടുമെന്നും ഡയറക്ടര്‍ അറിയിച്ചു. ജീവനക്കാരുടെ സ്ഥലം മാറ്റം റദ്ദാക്കല്‍ ഉള്‍പ്പെടെ പരിഗണിക്കാമെന്നും ഡയറകടര്‍ പറഞ്ഞതോടെയാണ് സമരം അവസാനിച്ചത്.
അഗളി, പുതൂര്‍, ഷോളയൂര്‍ തുടങ്ങിയ പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവര്‍ത്തകരാണ് സമരത്തില്‍ പങ്കെടുത്തത്. ശിശുമരണം കുറക്കാനായി യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് സമഗ്ര ആദിവാസി വികസന പദ്ധതി