Kerala
കൊല്ലത്തും പശുവിന്റെ പേരില്‍ ക്രൂര മര്‍ദനം; രണ്ടു പേര്‍ ആശുപത്രിയില്‍
Kerala

കൊല്ലത്തും പശുവിന്റെ പേരില്‍ ക്രൂര മര്‍ദനം; രണ്ടു പേര്‍ ആശുപത്രിയില്‍

Sreeba M
|
28 Jun 2018 3:53 PM GMT

പരിക്കേറ്റ ജലാല്‍, സാബു എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ട് പേരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പശുക്കളെ കൊണ്ടുപോയതിനെച്ചൊല്ലി ഇറച്ചി വ്യാപാരികള്‍ക്ക് മര്‍ദനം. കൊല്ലം കൊട്ടാരക്കരയിലാണ് മൂന്ന് പേരെ ബൈക്കിലെത്തിയ സംഘം മര്‍ദിച്ചത്. സുരക്ഷിതമല്ലാതെ പശുക്കളെകൊണ്ടുപോകുന്നുവെന്ന് ആരോപിച്ച് ആക്രമിച്ചെന്നാണ് പരാതി. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചു.

ഇന്ന് ഉച്ചയോടെ കൊട്ടാരക്കര മുസ്‍ലിം സ്ട്രീറ്റിന് സമീപമാണ് സംഭവം. വെച്ചൂച്ചിറയില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് കന്നുകാലികളെ കൊണ്ടുവരുമ്പോഴായിരുന്നു യുവാക്കള്‍ വാഹനം തടഞ്ഞ് മര്‍ദിച്ചത്. ഇറച്ചിക്കച്ചവടക്കാരനായ ജലാല്‍, ബന്ധു ജലീല്‍, ഡ്രൈവര്‍ സാബു എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ വിഷ്ണു, ഗോപകുമാര്‍ എന്നിവരെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. വാഹനം കടന്ന് പോകുന്നതിനിടെയുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായതെന്നാണ് പ്രതികളുടെ വിസദീകരണം. ഇവര്‍ക്കെതിരെ നരഹത്യാശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തി. പ്രതികള്‍ക്ക് ആര്‍.എസ്.എസ് ബന്ധമുണ്ടെന്ന് സി.പി.എം ആരോപിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് കൊട്ടാരക്കരയില്‍ എല്‍.ഡി.എഫ് പ്രകടനം നടത്തി.

Similar Posts