കെ.എസ്.ആര്‍.ടി.യില്‍ സാമ്പത്തിക പ്രതിസന്ധിയെന്നും പുതിയ നിയമനങ്ങളില്ലെന്നും ഗതാഗതവകുപ്പ്; പ്രക്ഷോഭത്തിനൊരുങ്ങി ഉദ്യോഗാര്‍ഥികള്‍
|സാമ്പത്തികപ്രതിസന്ധി കെ.എസ്.ആര്‍.ടി.യില്‍ കണ്ടക്ടര്‍ നിയമനം നടക്കില്ലെന്ന് ഗതാഗതവകുപ്പിന്റെ നിലപാടില്‍ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവര്‍
കെ.എസ്.ആര്‍.ടി.സിയിലെ നിയമന നിരോധനത്തിനെതിരെ ഉദ്യോഗാര്‍ത്ഥികള്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. അഡ്വൈസ് മെമ്മോ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്‍കാനാവില്ലെന്ന ഗതാഗതമന്ത്രിയുടെ നിലപാടിനെതിരെ നിയമ പോരാട്ടം തുടരാനാണ് തീരുമാനം. പ്രായ പരിധി കഴിഞ്ഞതിനാല്‍ മറ്റൊരു പി.എസ്.എസി പരീക്ഷക്കും അവസരം ലഭിക്കാത്തവരാണ് ഇവരില്‍ ഭൂരിഭാഗവും.
കഴിഞ്ഞ ഒന്നര വര്‍ഷമായി കെ.എസ്.ആര്‍.ടി.യുടെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ അഡ്വൈസ് മെമ്മോ ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവരാണിവര്‍. അഡ്വൈസ് മെമ്മോ അയച്ച് മൂന്ന് മാസത്തിനകം ജോലി നല്‍കണമെന്നാണ് വ്യവസ്ഥ. പക്ഷേ അഡ്വൈസ് മെമ്മോ ലഭിച്ച ഒരാളെ പോലും നിയമിക്കാന്‍ കെ.എസ്.ആര്‍.ടി. തയ്യാറായില്ല. സാമ്പത്തിക പ്രതിസന്ധി മൂലം കെ.എസ്.ആര്‍.ടി.യില്‍ കണ്ടക്ടര്‍ നിയമനം നടക്കില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ തീര്‍ത്ത് പറഞ്ഞതോടെ ഇനി എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍.
കെ.എസ്.ആര്‍.ടി.യില്‍ താത്കാലികാടിസ്ഥാനത്തില്‍ 4263 കണ്ടക്ടര്‍മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നത്. 2198 താത്കാലിക കണ്ടക്ടര്‍മാരെ ഇതിനകം സ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു. നിയമ പോരാട്ടത്തിനൊപ്പം ശക്തമായ പ്രക്ഷോഭത്തിനു കൂടി തയ്യാറെടുക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍.