Kerala
അറക്കല്‍ സ്വരൂപത്തിലെ പുതിയ ബീബിയായി ഫാത്തിമ മുത്തുബി അധികാരമേറ്റു
Kerala

അറക്കല്‍ സ്വരൂപത്തിലെ പുതിയ ബീബിയായി ഫാത്തിമ മുത്തുബി അധികാരമേറ്റു

Web Desk
|
2 July 2018 5:12 AM GMT

അറക്കല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം

കേരളത്തിലെ ഏക മുസ്ലീം രാജവംശമായ അറക്കല്‍സ്വരൂപത്തിന്‍റെ മുപ്പത്തിയെട്ടാമത് കിരീടാവകാശിയായി ഫാത്തിമ മുത്തുബി അധികാരമേറ്റു. അറക്കല്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങിലായിരുന്നു സ്ഥാനാരോഹണം.കഴിഞ്ഞ ദിവസം അന്തരിച്ച സുല്‍ത്താന ആദിരാജ സൈനബ ആയിഷാബിയുടെ ഇളയ സഹോദരിയാണ് ഫാത്തിമ മുത്തുബി.

ദീപം സാക്ഷിയായി അംശവടിയും വാളും പരിചയും തട്ട് കുടയും ഏറ്റ് വാങ്ങി അറക്കല്‍ രാജവംശത്തിന്റെ പുതിയ കിരീടാവകാശിയായി ഫാത്തിമ മുത്തുബി അധികാരമേറ്റെടുത്തു. അറക്കല്‍ സ്വരൂപത്തിലെ മുപ്പത്തിയെട്ടാമത്തെയും പെണ്‍താവഴിയുടെ പന്ത്രണ്ടാമത്തെയും കിരീടാവകാശിയാണ് ഫാത്തിമ മുത്തുബി. നിലവിലുണ്ടായിരുന്ന ബീബി സുല്‍ത്താന ആദിരാജ സൈനബ ആയിഷാബി കഴിഞ്ഞ ദിവസം അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവരുടെ ഇളയ സഹോദരിയായ ഫാത്തിമ മുത്തുബിയെ പുതിയ കിരീടാവകാശിയായി തെരഞ്ഞെടുത്തത്. പടയോട്ടത്തിന്റെ കാലംമുതല്‍ബീബിമാര്‍മാറിമാറി ഭരിച്ചിരുന്ന അറക്കലിലില്‍സ്ത്രീപുരുഷ ഭേദമില്ലാതെ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ ആളെയാണ് രാജവംശത്തിന്റെ നായകസ്ഥാനം ഏല്‍പ്പിക്കുക.പുതിയ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിക്കാന്‍ദൈവം അനുഗ്രഹിക്കട്ടെയെന്ന പ്രാര്‍ത്ഥനയോടെയാണ് സ്ഥാനം ഏറ്റെടുക്കുന്നതെന്ന് ഫാത്തിമ മുത്തുബി മീഡിയവണിനോട് പറഞ്ഞു.

പരമ്പരാഗത രീതി പിന്തുടര്‍ന്ന് അറക്കല്‍,പഴശി രാജവംശങ്ങളിലെ പ്രതിനിധികളും ഒപ്പം മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍,മേയര്‍ഇ.പി ലത തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Related Tags :
Similar Posts