കാവേരി ജലം: കേരളത്തിന്റെ ആവശ്യം തള്ളി കാവേരി മാനേജ്‌മെന്റ് ബോർഡ്
|കാവേരി ജലം പൂര്‍ണമായി ഉപയോഗപ്പെടുത്താനായി ട്രാന്‍സ് ബേസിന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം കാവേരി മാനേജ്‌മെന്റ് ബോർഡ് തള്ളി.
കാവേരി ജലം പൂര്‍ണമായി ഉപയോഗപ്പെടുത്താനായി ട്രാന്‍സ് ബേസിന്‍ വേണമെന്ന കേരളത്തിന്റെ ആവശ്യം കാവേരി മാനേജ്‌മെന്റ് ബോർഡ് തള്ളി. സുപ്രീം കോടതി അനുവദിക്കാത്തതിനാൽ ഇക്കാര്യം പരിഗണിക്കാൻ ആകില്ലെന്നാണ് വിശദീകരണം. കാവേരി റെഗുലേഷന്‍ ബോര്‍ഡ് യോഗം വ്യാഴാഴ്ച ഡൽഹിയിൽ ചേരും.
ഫെബ്രുവരി 16ലെ സുപ്രീംകോടതി വിധി പ്രകാരം രൂപീകരിച്ച കാവേരി മാനേജ്മെന്റ് ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ നിര്‍ണായക ആവശ്യങ്ങളാണ് കേരളം മുന്നോട്ട് വച്ചത്. കേരളത്തിന് സുപ്രീംകോടതി അനുവദിച്ചത് 30 ടി.എം.സി ജലമാണ്. എന്നാല്‍ ഈ ജലം മുഴുവനായും ഉപയോഗപ്പെടുത്താനാകുന്നില്ല.
ഇതില്‍ 5 ടിഎംസി ഇപയോഗിക്കാനാകാതെ ഒഴുകിപ്പോകുന്നത് തടയാന്‍ ട്രാന്‍സ് ബേസിന്‍ സംവിധാനം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഈവശ്യം തള്ളിയ മാനേജ്മെന്റ് ബോര്‍ഡ് സുപ്രീംകോടതി അനുവദിക്കാത്ത വിഷയം പരിഗണിക്കാനാകില്ലെന്ന് വ്യക്തമാക്കി. കേരളത്തിന് ഉപയോഗിക്കാൻ കഴിയാത്ത വെള്ളം വിട്ടു തരണമെന്ന് തമിഴ്നാട് യോഗത്തില്‍ ആവശ്യപ്പെട്ടു.
ഇക്കാര്യം അംഗീകരിക്കണമെങ്കില്‍ കേരത്തിന്റെ പദ്ധതികളെ എതിർക്കുന്ന പ്രവണത തമിഴ്നാട് അവസാനിപ്പിക്കണമെന്ന ഉപാധി കേരളം മുന്നോട്ട് വച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമായില്ല. തമിഴ്നാടിന് ജൂലൈ മാസം നല്‍കേണ്ട 34 ടിഎംസി വെള്ളം ഉടന്‍ വിട്ടു നൽകാൻ കര്‍ണാടകയോട് ബോർഡ് നിർദേശിച്ചു. തുടര്‍ ചര്‍ച്ചകള്‍ക്കായി കാവേരി റെഗുലേഷന്‍ ബോര്‍ഡ് വ്യാഴാഴ്ച ഡൽഹിയിൽ യോഗം ചേരും.