നഴ്സിങ് തട്ടിപ്പ്; കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി സ്ത്രീകള്‍ കുടുങ്ങി കിടക്കുന്നതായി യുവതി
|നാട്ടിലേക്ക് പോവാനാവാതെ തന്നെ പൂട്ടിയിട്ട വീട്ടില്‍ നാല് സ്ത്രീകളെ കണ്ടെന്നും ഇവര്‍ പറയുന്നു
നഴ്സിങ് തട്ടിപ്പില്‍പ്പെട്ട് കുവൈത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി സ്തീകള്‍ കുടുങ്ങി കിടക്കുന്നതായി ഏജന്റിന്റെ വീട്ട്തടങ്കലില്‍ നിന്ന് രക്ഷപ്പെട്ട യുവതി. നാട്ടിലേക്ക് പോവാനാവാതെ തന്നെ പൂട്ടിയിട്ട വീട്ടില്‍ നാല് സ്ത്രീകളെ കണ്ടെന്നും ഇവര്‍ പറയുന്നു.
നഴ്സിങ് ജോലിക്കെന്ന് പറഞ്ഞാണ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ സോഫിയയെ കഴിഞ്ഞ മെയ് മാസം പെരിന്തല്‍മണ്ണയിലുള്ള സ്വകാര്യ ട്രാവല്‍ ഏജന്‍സി ദുബായിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ദുബൈയിലെത്തിയ സോഫിയക്ക് നല്‍കിയത് ഹോം നഴ്സിന്റെ ജോലിയായിരുന്നു. ഇത് എതിര്‍ത്തതോടെ ഇവരെ പിന്നീട് കുവൈത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു. കുവൈത്തിലെത്തിയ തനിക്ക് ഭക്ഷണം പോലും നല്‍കാതെ പൂട്ടിയിടുകയായിരുന്നുവെന്ന് സോഫിയ പറയുന്നു. ഏജന്റിന്റെ കണ്ണ് വെട്ടിച്ച് വീട്ടകാര്‍ക്ക് വാട്ട്സ് ആപ്പ് സന്ദേശം അയച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് സോഫിയ മോചിതയായത്. എന്നാല്‍ ഇത്തരത്തില്‍ തന്നെപോലെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കുവൈത്തിലെ ഫഹേലിലെ വീട്ടില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സോഫിയ പറയുന്നു.
പലരും പാസ്പോര്‍ട്ടോ ഫോണോ കയ്യിലിലാതെ ഏജന്റിന്റെ നിയന്ത്രണത്തില്‍ കഴിയുകയാണ്. പ്രതിഷേധിക്കുന്നവരെ പൂട്ടിയിട്ട് മര്‍ദ്ദിക്കുകയും ചെയും. ജോലിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പിടിച്ച് വെച്ചതായും പരാതിയില്ലെന്ന് നിര്‍ബന്ധിച്ച് എഴുതിവാങ്ങിയതായും സോഫിയ പറയുന്നു.