മാനന്തവാടിയിലെ പഴശ്ശി പാര്‍ക്ക് അനധികൃതരുടെ അനാസ്ഥ മൂലം നാശത്തിന്റെ വക്കില്‍
|നിരവധി ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും നവീകരണ പ്രവൃത്തി ഇതുവരെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല
വയനാട് മാനന്തവാടിയില്‍ കോടികള്‍ ചെലവഴിച്ച് ആരംഭിച്ച പഴശ്ശി പാര്‍ക്ക് അനധികൃതരുടെ അനാസ്ഥ മൂലം നാശത്തിന്റെ വക്കില്‍. നിരവധി ഘട്ടങ്ങളിലായി ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചെങ്കിലും നവീകരണ പ്രവൃത്തി ഇതുവരെ പൂര്‍ത്തിയാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
1994 ല്‍ വനംവകുപ്പിന്റെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം ആരംഭിച്ച മനന്തവാടിയിലെ പഴശ്ശി പാര്‍ക്കാണ് അധികൃതരുടെ അനാസ്ഥ മൂലം നാശത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്നത്. ലക്ഷങ്ങള്‍ ചിലവഴിച്ച് പാര്‍ക്കിന്റെ നവീകരണ പ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും നിലവിലുള്ള വിനോദ ഉപകരണങ്ങളെല്ലാം തന്നെ പാടെ നശിച്ച അവസ്ഥയിലാണുള്ളത്. പാര്‍ക്കിലെ പ്രധാന ആകര്‍ഷണമായിരുന്ന മുളക്കൂട്ടങ്ങള്‍ അധികൃതരുടെ അശ്രദ്ധ മൂലം നാശത്തിന്റെ വക്കിലാണ്. പാര്‍ക്കിലുണ്ടായിരുന്ന വാട്ടര്‍ ഫൌണ്ടന്‍, കളിപ്പാട്ടങ്ങള്‍, പ്രതിമകള്‍, ഇരിപ്പിടങ്ങല്‍ തുടങ്ങി എല്ലാ വസ്തുക്കളും ഉപയോഗ ശൂന്യമായിരിക്കുകയാണ്. പാര്‍ക്കിലെ ഒട്ടുമിക്ക മരങ്ങളും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. നടപ്പാതകള്‍ കാടു കയറി പൂര്‍ണമായും ഉപയോഗ ശൂന്യമായ അവസ്ഥയിലാണ് , അലങ്കാര വിളക്കുകള്‍ പലതും ഒടിഞ്ഞ് തൂങ്ങി പൂര്‍ണമായും ഉപയോഗ ശൂന്യമായിരിക്കുകയാണ്.