വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു
|പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വൈദികനെതിരെയും തെളിവുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു
കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ വൈദികരുടെ അറസ്റ്റ് വൈകിയേക്കും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വൈദികനെതിരെയും തെളിവുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു.
തിരുവല്ല മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് വൈദികര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതി ചേര്‍ക്കപ്പെട്ട ഫാദര്‍ എബ്രഹാം വര്‍ഗീസ് മൂന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനാല്‍ അറസ്റ്റ് വൈകിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.
സ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ തിരുവല്ല കോടതിയില്‍ അന്വേഷണ സംഘം അപേക്ഷ നല്‍കും. ഇതിനിടെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവായ വൈദികനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരന്‍ പറഞ്ഞു. പരാതിയെത്തുടര്‍ന്ന് തുടര്‍ന്ന് 5 വൈദികരെ ഓര്‍ത്തഡോക്സ് സഭ സസ്പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ സഭാ നിയമങ്ങള്‍ പറഞ്ഞ് ക്രിമിനല്‍ നടപടി മറികടക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ വിമര്‍ശമുയര്‍ന്നിട്ടുണ്ട്.