Kerala
അഭിമന്യുവിന്റെ കൊലപാതകം: കസ്റ്റഡിയിലുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി 
Kerala

അഭിമന്യുവിന്റെ കൊലപാതകം: കസ്റ്റഡിയിലുളള മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി 

ജംഷിദ സമീര്‍
|
3 July 2018 10:27 AM GMT

ഇനി എട്ട് പേരാണ് പിടിയിലാകാനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

എറണാകുളം മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതികളിൽ 15 പേരെയും പൊലീസ് തിരിച്ചറിഞ്ഞു. ഇതിൽ 2 പേർ മാത്രമാണ് മഹാരാജാസിലെ വിദ്യാർഥികൾ. കേസിൽ 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുത്തേറ്റ് ചികത്സയിൽ കഴിയുന്ന അർജുന്റെ നില മെച്ചപ്പെട്ടു. നേരത്തെ കസ്റ്റഡിയിലെടുത്ത സെയ്ഫുദ്ദീനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

കേസിൽ പ്രതികളായ പലർക്കും എസ്.ഡി.പി.ഐയുമായി അടുത്ത ബന്ധമുണ്ടെന്ന നിലപാടിലാണ് പൊലീസ്. 15 പ്രതികളിൽ 2 പേർ മാത്രമാണ് കോളജിലെ വിദ്യാർത്ഥികൾ. പ്രതികളുടെ ഫോൺ കോളുകളും പൊലീസ് പരിശോധിച്ചു.

നേരത്തെ കസ്റ്റഡിയിലെടുത്ത ബിലാൽ, ഫറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രധാന പ്രതി മഹാരാജാസിലെ അവസാന വർഷ ബിരുദ വിദ്യാർഥിയായ മുഹമ്മദിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും. മുഹമ്മദ് സംസ്ഥാനം വിട്ടതായാണ് സൂചന.

കേസിൽ 4 പേരെ കൂടെ അന്വേഷണ സംഘം പിടികൂടി. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. ഇനി എട്ട് പേരെ കൂടിയാണ് പിടികൂടാനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രത്യേക യോഗവും കൊച്ചിയിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അതേ സമയം കുത്തേറ്റ് ചികത്സയിൽ കഴിയുന്ന അർജുന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

Related Tags :
Similar Posts