കേരളനേതാക്കൾക്ക് കേന്ദ്രസർക്കാർ സ്ഥാനങ്ങൾ നൽകിയിട്ടും പാര്‍ട്ടി സംസ്ഥാനത്ത് ശക്തിപ്പെടാത്തതെന്തെന്ന് അമിത് ഷാ
|വിവിധ സമൂഹങ്ങളിലുള്ളവരെ പരിഗണിച്ചത് ആ വിഭാഗത്തിനെ പാർട്ടിയുടെ കൂടെ നിർത്താനായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇത്തരം കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് അമിത് ഷാ പറഞ്ഞു.
ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ വിമർശനം. കേരള നേതാക്കൾക്ക് കേന്ദ്ര സർക്കാർ സ്ഥാനങ്ങൾ നൽകിയിട്ടും അവർ പ്രതിനിധാനം ചെയ്യുന്ന വിഭാഗങ്ങളിൽ ഇത് എത്തിക്കുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു. സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലായിരുന്നു ദേശീയ അധ്യക്ഷന്റെ വിമർശനം.
മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ ഗവർണറാക്കുകയും വി മുരളീധരനെ രാജ്യസഭാംഗമാക്കുകയും ചെയ്തു. കണ്ണന്താനത്തിന് കേന്ദ്ര മന്ത്രിസഭയിൽ അംഗത്വവും നൽകി. എന്നാൽ ഈ നിയമനങ്ങൾ സംസ്ഥാനത്ത് രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ശ്രമിച്ചില്ല. വിവിധ സമൂഹങ്ങളിലുള്ളവരെ പരിഗണിച്ചത് ആ വിഭാഗത്തിനെ പാർട്ടിയുടെ കൂടെ നിർത്താനായിരുന്നു. എന്നാൽ സംസ്ഥാന നേതൃത്വം ഇത്തരം കാര്യത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്ന് അമിത് ഷാ പറഞ്ഞു.
സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് എഴുതി തയ്യാറാക്കിയ 24 കാര്യങ്ങൾ അമിത് ഷാ കോർ കമ്മിറ്റി യോഗത്തിലും തുടർന്ന് നടന്ന പാർലമെൻറ് മണ്ഡലം ഭാരവാഹികളുടെ യോഗത്തിലും വിശദീകരിച്ചു. സംസ്ഥാന അധ്യക്ഷന്റെ നിയമനം ഉടൻ ഉടൻ ഉണ്ടാകുമെന്നും ദേശീയ അധ്യക്ഷൻ യോഗത്തിൽ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരുന്ന അമിത് ഷാ ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്നവരുടെ യോഗത്തിൽ കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ വികസന പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു സംസാരം.