Kerala
അധികാരം മനുഷ്യനെ മദി ചിത്തനാക്കും; ചിന്ത ജെറോമിനെതിരെ സീന ഭാസ്കര്‍
Kerala

അധികാരം മനുഷ്യനെ മദി ചിത്തനാക്കും; ചിന്ത ജെറോമിനെതിരെ സീന ഭാസ്കര്‍

Web Desk
|
5 July 2018 6:50 AM GMT

സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും

എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട് സംഭവമെന്ന് വിശേഷിപ്പിച്ച യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ചിന്ത ജെറോമിനെതിരെ രൂക്ഷ വിമര്‍ശവുമായി സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍. അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകുമെന്ന് സീന ഫേസ്ബുക്കില്‍ കുറിച്ചു.

സീനയുടെ ഫേസ്ബുക്ക് പോസ്റ്റ്

അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു സഹോദരനാകും...കാരണം അവർ ചവിട്ടിക്കയറാനുള്ള പടവുകൾ തീർക്കുന്ന തിരക്കിലാണ്...

രക്തസാക്ഷികളും സഖാക്കളും " ഉയരു പതാകെ പാറു പതാകെ വാനിലുയർന്ന് പാറു പതാകെ " എന്ന് ചങ്കു പൊട്ടി വിളിക്കുമ്പോൾ ഇവർ സ്വപ്ന ലോകത്തിലേയ്ക്ക് മറഞ്ഞ് സ്വന്തം ഉയർച്ച... ഉയരും ഞാൻ.... പടരും ഞാൻ നാടാകെ... പക്ഷേ ഈ പടർച്ച ഒരു അർബുദമാണെന്ന തിരിച്ചറിവ് കൂടെയുള്ളവർക്കുണ്ട്... ഇവരെ ഉയർത്തിയവർക്ക് തിരിച്ചറിയാനാവും...

സമൂഹത്തെ കടന്നു പിടിച്ചിരിക്കുന്ന അർബുദങ്ങളെ ഭേദമാക്കാൻ സമയമതിക്രമിച്ചിരിയ്ക്കുന്നു... " Come and see blood on the Street " എന്ന് പാടിയ നെരൂദയ്ക്ക് ചിന്ത ഭാഷയിൽ ഇപ്പോൾ ഭ്രാന്താണൊ???ശ്രീമതി. ചിന്താ ജറോമിനും സിന്ധു ജോയിക്കും നമോവാകം...

അധികാരം മനുഷ്യനെ മദി ചിത്തനാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോൾ ഒറ്റപ്പെട്ട സംഭവത്തിലെ ഒരു...

Posted by Seena Bhaskar on Wednesday, July 4, 2018
Similar Posts