Kerala
ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മതിയായ സൌകര്യങ്ങളില്ല
Kerala

ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മതിയായ സൌകര്യങ്ങളില്ല

Web Desk
|
6 July 2018 4:38 AM GMT

മൊബൈല്‍ ലാബുകളില്‍ ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയ കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിയില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ്തനെ വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയില്‍

ചെക്ക്പോസ്റ്റുകള്‍ കടന്ന് സംസ്ഥാനത്തിനകത്തേക്ക് എത്തുന്ന ഭക്ഷ്യവസ്തുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ മതിയായ സൌകര്യങ്ങളില്ല. മൊബൈല്‍ ലാബുകളില്‍ ഭക്ഷ്യവസ്തുക്കളില്‍ അടങ്ങിയ കീടനാശിനിയുടെ അംശം കണ്ടെത്താന്‍ കഴിയില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്തനെ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. മീഡിയവണ്‍ എക്സ്ക്ലൂസീവ്

സംസ്ഥാനത്തെ മൂന്നരകോടിയിലധികം വരുന്ന ജനങ്ങളുടെ ഭക്ഷണത്തില്‍ മായം കലര്‍ന്നിട്ടുട്ടോ എന്നറിയാന്‍ മൂന്ന് റീജണല്‍ അനലറ്റിക്കല്‍ ലാബുകളാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ പത്തനംതിട്ടയില്‍ ഫുഡ് ടെസ്റ്റിംഗ് ലാബും നിലവിലുണ്ട്..സംസ്ഥാനത്തെ മുഴുവന്‍ ചെക്ക് പോസ്റ്റുകള്‍ വഴി വരുന്ന ഭക്ഷ്യ പദാര്‍ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ളത് 3 മൊബൈല്‍ ലാബുകള്‍മാത്രം. മൊബൈല്‍ ലാബുകളില്‍ മതിയായ സാകര്യങ്ങളില്ലെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് തന്നെ വിവരാവകാശ നിയമ പ്രകാരമുള്ള മറുപടിയില്‍ സമ്മതിക്കുന്നു‌‌.

പലപ്പോഴും മൊബൈല്‍ ലാബുകള്‍ റീജണല്‍ ലാബുകളില്‍ വെറുതെ ഇടുകയാണ് ചെയ്യുന്നതെന്ന് വകുപ്പിലെ ഉദ്യോഗസ്ഥര്‍ രഹസ്യമായി സമ്മതിക്കുന്നു..

Similar Posts