Kerala
Kerala
വേണു ബാലകൃഷ്ണനെതിരെ കേസെടുത്തത് അപലപനീയം: എഡിറ്റേഴ്സ് ഗില്‍ഡ്
|9 July 2018 10:21 AM GMT
ചാനല്‍ ചര്‍ച്ചക്കിടയിലെ പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമ പ്രവര്ത്തകന് വേണു ബാലകൃഷ്ണന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി അപലപനീയവും ദൌര്ഭാഗ്യകരവുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്.
ചാനല്‍ ചര്‍ച്ചക്കിടയിലെ പരാമര്‍ശത്തിന്റെ പേരില്‍ മാധ്യമ പ്രവര്ത്തകന് വേണു ബാലകൃഷ്ണന് എതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത നടപടി അപലപനീയവും ദൌര്ഭാഗ്യകരവുമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്. ഇത് പത്രസ്വാതന്ത്ര്യത്തിന് എതിരാണ്. ഇടത് സര്‍ക്കാര്‍ ഭരിക്കുന്ന കേരളം പോലൊരു സംസ്ഥാനം ഇത്തരത്തില്‍ ചെയ്യാന്‍ പാടില്ലായിരുന്നു. പാര്‍ട്ടിയുടെ കീഴിലുള്ള സംഘടനയാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വേണുവിന് എതിരെ നടപടിയെടുക്കുന്നതില്‍ നിന്നും പൊലീസിനെ തടയണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.