ജിഎന്‍പിസിക്കെതിരെ പൊലീസ് കേസെടുത്തു
|മതസ്പര്‍ദ്ധ വളര്‍ത്തല്‍,പൊതു സ്ഥലത്ത് മദ്യപാനം,ബാലാവകാശനിയമലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്
ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പര്‍ദ്ധ വളര്‍ത്തല്‍,പൊതു സ്ഥലത്ത് മദ്യപാനം,ബാലാവകാശനിയമലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ ഗ്രൂപ്പിന്റെ പേരില്‍ ഡിജെ പാര്‍ട്ടി നടത്തിയതിന്റെ ദൃശങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.
മദ്യപാനത്തെ പരസ്യമായ പ്രോത്സാഹിപ്പിച്ചതിന് ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ അബ്കാരി നിയമപ്രകാരം എക്സൈസ് നേരത്തെ കേസെടുത്തിരുന്നു. ഗ്രൂപ്പ് അഡ്മിനായ അജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോള്‍ വിദേശത്തടക്കം ഗ്രൂപ്പിന്റെ പേരില്‍ ഡിജെ പാര്‍ട്ടി നടത്തിയതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നര്‍ക്കോട്ടിക് സെല്‍ കേസെടുത്തിരിക്കുന്നത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ പോസ്റ്റിട്ടതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗ്രൂപ്പ് അഡ്മിന്‍ അജിത്തിനും ഗ്രൂപ്പിനുമെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
ഗ്രൂപ്പിന്റെ മറ്റ് 37 അഡ്മിന്‍മാര്‍ക്കെതിരെയും ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. അതേസമയം അജിത്തും ഭാര്യയും ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. കേസെടുത്ത സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഇവര്‍ കോടതിയേയും സമീപിച്ചിട്ടുണ്ട്. അജിത് കുമാറിന്റെയും ഭാര്യയുടെ ബാങ്ക് അക്കൗണ്ടുകളും വിദേശ യാത്രവിവരങ്ങളും എക്സൈസ് പരിശോധിക്കും. ഗ്രൂപ്പ് വഴി ഇവര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നാണ് എക്സൈസ് വിലയിരുത്തല്‍.