Kerala
കൈത്തറി യൂണിഫോം നെയ്ത തൊഴിലാളികള്‍ക്കുള്ള തുക ഒരാഴ്ചക്കകമെന്ന് മന്ത്രി എ സി മൊയ്തീന്‍
Kerala

കൈത്തറി യൂണിഫോം നെയ്ത തൊഴിലാളികള്‍ക്കുള്ള തുക ഒരാഴ്ചക്കകമെന്ന് മന്ത്രി എ സി മൊയ്തീന്‍

Web Desk
|
11 July 2018 5:58 AM GMT

സ്കൂള്‍ യൂണിഫോം നെയ്ത് നല്‍കിയിട്ടും മാസങ്ങളായി വേതനം കിട്ടാതിരുന്ന കൈത്തറി തൊഴിലാളികളുടെ ദുരിതം മീഡിയവണ്‍ പുറത്ത് വിട്ടിരിന്നു.

കൈത്തറി യൂണിഫോം നെയ്തതിന് തൊഴിലാളികള്‍ക്ക് നല്‍കാനുള്ള തുക ഒരാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് വ്യവസായമന്ത്രി എ സി മൊയ്തീന്‍. പദ്ധതി കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും, യൂണിഫോം നെയ്യാനുള്ള പരിശീലനം ജയിലുകളിലും ആരംഭിക്കുമെന്നും മന്ത്രി മീഡിയവണ്ണിനോട് പറഞ്ഞു. മീഡിയവണ്‍ ഇംപാക്ട്.

സ്കൂള്‍ യൂണിഫോം നെയ്ത് നല്‍കിയിട്ടും മാസങ്ങളായി വേതനം കിട്ടാതിരുന്ന കൈത്തറി തൊഴിലാളികളുടെ ദുരിതം മീഡിയവണ്‍ പുറത്ത് വിട്ടിരിന്നു. സംസ്ഥാനത്താകെയുള്ള സാമ്പത്തിക പ്രതിസന്ധി ഈ മേഖലയേയും ബാധിച്ചുവെന്നും, കുടിശ്ശികയുള്ള തുക അടക്കം വേഗത്തില്‍ വിതരണം ചെയ്യുമെന്നും വ്യവസായമന്ത്രി എസി മൊയ്തീന്‍ പറഞ്ഞു.

യൂണിഫോം പദ്ധതി കൂടുതല്‍ ക്ലാസുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നൂല്‍ വാങ്ങിയത് വഴി മില്ലുകള്‍ക്ക് നല്‍കാനുള്ള തുകയും വേഗത്തില്‍ നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

Similar Posts