ചിങ്കക്കല്ല് കോളനിയിലെ വീട് നിര്‍മാണം തടഞ്ഞ സംഭവം: ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി
|കൈവശത്തിലുള്ള ഭൂമി പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നത് കൊണ്ടാണ് ഡിഎഫ്ഒയുടെ അനുമതിയോടെ ഇവര്‍ വനഭൂമിയില്‍ വീട് നിര്‍മാണം ആരംഭിച്ചത്. സ്ഥലം മാറിവന്ന ഡിഎഫ്ഒ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു.
ചിങ്കക്കല്ല് ആദിവാസി കോളനിയില്‍ വീട് നിര്‍മ്മിക്കുന്നത് വനംവകുപ്പ് തടഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി. ഐറ്റിഡിപിയോടും നിലമ്പൂര്‍ സൌത്ത് ഡിഎഫ്ഒയോടുമാണ് കലക്ടര്‍ റിപ്പോര്‍ട് തേടിയത്. ആദിവാസികള്‍ വീട് വെക്കുന്നത് തടഞ്ഞതിനെ കുറിച്ച് മീഡിയാവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ये à¤à¥€ पà¥�ें- ഡി.ഫ്.ഒയുടെ വാക്ക് വിശ്വസിച്ച് വനഭൂമിയില്‍ വീട് നിര്‍മാണം തുടങ്ങിയ ആദിവാസി കുടുംബങ്ങള്‍ വഞ്ചിതരായി
ചോക്കാട് പഞ്ചായത്തിലെ ചിങ്കക്കല്ല് കോളനിയിലെ നാല് വീടുകളുടെ നിര്‍മാണമാണ് വനംവകുപ്പ് തടഞ്ഞത്. ഡിഎഫ്ഒയുടെ അനുമതിയുണ്ടായിട്ടും വീടുകളുടെ നിര്‍മാണം തടഞ്ഞതിനെക്കുറിച്ച് മീഡിയാവണ്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ജില്ലാ കളക്ടറെ നേരിട്ട് കണ്ടും കോളനിവാസികള്‍ പ്രശ്നം ഉന്നയിച്ചു. ഐറ്റിഡിപി, നിലമ്പൂര്‍ സൌത്ത് ഡിഎഫ്ഒ എന്നിവരോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.
കൈവശത്തിലുള്ള ഭൂമി പുഴയിലേക്ക് ഇടിഞ്ഞു വീഴുന്നത് കൊണ്ടാണ് ഡിഎഫ്ഒയുടെ അനുമതിയോടെ ഇവര്‍ വനഭൂമിയില്‍ വീട് നിര്‍മാണം ആരംഭിച്ചത്. സ്ഥലം മാറിവന്ന ഡിഎഫ്ഒ നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചു. നിര്‍മാണം തുടര്‍ന്നാല്‍ കേസെടുക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.