‘ഭഗവാന്‍റെ മരണം’ നാടകമാകുന്നു
|പ്രൊഫസര്‍ ഭഗവാന് നേരെ അമരയെന്ന ചെറുപ്പക്കാരന്‍ തോക്ക് ചൂണ്ടി അലറി. ഭഗവത്ഗീതയെ നിന്ദിച്ചതാണ് കുറ്റം. ശിക്ഷ മരണമാണ്. പക്ഷേ തോക്ക് കണ്ടതായി പോലും പ്രൊഫസര്‍ക്ക് ഭാവമില്ല...
കന്നഡ സാഹിത്യകാരന്‍ എം.എം കല്‍ബുര്‍ഗിയുടെ കൊലപാതകം പ്രമേയമാക്കി കെ.ആര്‍ മീര എഴുതിയ 'ഭഗവാന്‍റെ മരണം' എന്ന ചെറുകഥ നാടകമായി അരങ്ങിലെത്തുന്നു. വീണ്ടും ഭഗവാന്‍റെ മരണം എന്ന പേരില്‍ തിരുവനന്തപുരത്തെ സാംസ്കാരികസംഘടനയായ കനലാണ് നാടകം അരങ്ങിലെത്തിക്കുന്നത്.
പ്രൊഫസര്‍ ഭഗവാന് നേരെ അമരയെന്ന ചെറുപ്പക്കാരന്‍ തോക്ക് ചൂണ്ടി അലറി. ഭഗവത്ഗീതയെ നിന്ദിച്ചതാണ് കുറ്റം. ശിക്ഷ മരണമാണ്. പക്ഷേ തോക്ക് കണ്ടതായി പോലും പ്രൊഫസര്‍ക്ക് ഭാവമില്ല. വീണ്ടും ഭഗവാന്‍റെ മരണമെന്ന നാടകം തുടങ്ങുന്നത് ഇങ്ങനെയാണ്. കെ.ആര്‍ മീരയുടെ എഴുത്തിന്‍റെ നാടകാവിഷ്കാരം.
മതത്തിന്‍റെ പേരിലുള്ള അസഹിഷ്ണുതക്കെതിരെയും കൊലപാതകങ്ങള്‍ക്കെതിരെയും കെ.ആര്‍ മീരയുടെ സമരമായിരുന്നു ഭഗവാന്‍റെ മരണം. ചെറുകഥ നാടകത്തിലേക്കെത്തിയപ്പോള്‍ അഭിനേതാക്കളിലെ അസഹിഷ്ണുതയും അരങ്ങിലെത്തിച്ച് നാടകത്തെ കാലഘട്ടത്തോട് ചേര്‍ത്തുനിര്‍ത്തി അണിയറക്കാര്‍. തൈക്കാട് ഗണേശത്തില്‍ ഇന്നും നാളെയും നാടകം അരങ്ങേറും.