Kerala
കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി
Kerala

കോഴിക്കോട് ധനകാര്യ സ്ഥാപന ഉടമയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി

Web Desk
|
13 July 2018 3:45 PM GMT

കോഴിക്കോട് പുതുപ്പാടിയിൽ ധനകാര്യ സ്ഥാപന ഉടമയെ പെട്രോൾ ഒഴിച്ചു തീ കൊളുത്തി. കൈതപ്പോയിലിലെ മലബാർ ഫിനാൻസ് ഉടമ കോടഞ്ചേരി കുപ്പായക്കോട് ഇടവക്കുന്നേൽ സജി കുരുവിള(52) യെയാണ് തീ 

കോഴിക്കോട് താമരശ്ശേരിയില്‍ ധനകാര്യസ്ഥാപനത്തിന്റെ ഉടമയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. ഗുരുതരമായി പരിക്കേറ്റ മലബാര്‍ ഫൈനാന്‍സ് ഉടമ സജി കുരുവിളയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നുച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. കൈതപൊയിലില്‍ സുബൈദ കോംപ്ലക്‌സിന്റെ ഒന്നാം നിലയില്‍ സ്ഥിതി ചെയ്യുന്ന മലബാര്‍ ഫൈനാന്‍സ് ഓഫീസില്‍ കയറിയായിരുന്നു അക്രമം. സജി കുരുവിളക്ക് നേരെ മുളക് പൊടി വിതറിയതിന് ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു എന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. ചുവപ്പ് ഷര്‍ട്ട് ധരിച്ചെത്തിയ അക്രമി കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കൂടി രക്ഷപ്പെട്ടു.

പൊള്ളലേറ്റ ഉടനെ സജി കുരുവിള കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ സജി കുരുവിളയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

Related Tags :
Similar Posts