Kerala
വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസ്: ഒളിവിലുള്ള രണ്ട് ഓർത്തഡോക്സ് വൈദികർ ഇന്ന് കീഴടങ്ങിയേക്കും
Kerala

വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസ്: ഒളിവിലുള്ള രണ്ട് ഓർത്തഡോക്സ് വൈദികർ ഇന്ന് കീഴടങ്ങിയേക്കും

Web Desk
|
13 July 2018 8:32 AM GMT

റിമാൻഡിലുള്ള രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

കുമ്പസാര രഹസ്യത്തിന്റെ മറവിൽ വീട്ടമ്മയെ ബലാൽസംഗം ചെയ്ത കേസിൽ ഒളിവിലുള്ള രണ്ട് ഓർത്തഡോക്സ് വൈദികർ ഇന്ന് കീഴടങ്ങിയേക്കും. വൈദികർക്ക് ഒളിയിടം ഒരുക്കുന്നവർക്കെതിരെ കേസെടുക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. അതിനിടെ റിമാൻഡിലുള്ള രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിരുവല്ല മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി

വൈദികരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യേണ്ടന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. അതേസമയം കീഴടങ്ങുന്നതിന് സമ്മർദ്ദം ശക്തമാക്കും, വൈകിയാൽ അറസ്റ്റിലേക്ക് നീങ്ങും. ഒന്നാം പ്രതി എബ്രഹാം വർഗീസും നാലാം പ്രതി ജെയ്സ് കെ ജോർജും ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അനുകൂല വിധി ഉണ്ടാകാൻ സാധ്യതയില്ല. ഇന്ന് തിരുവല്ലയിലെത്തിയ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസിൽ യോഗം ചേർന്നു.

അതിനിടെ രണ്ടാം പ്രതി ജോബ് മാത്യുവിന്റെ ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്ട്രേറ്റ് കോടതി ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ട് തേടി. ജാമ്യാപേക്ഷയെ എതിർക്കുമെങ്കിലും ക്രൈംബ്രാഞ്ച് കസ്റ്റഡി അപേക്ഷ ഇതുവരെ നൽകിയിട്ടില്ല. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. മുഴുവൻ പ്രതികളും അറസ്റ്റിലായ ശേഷം ആവശ്യമെങ്കിൽ കസ്റ്റഡി അപേക്ഷ നൽകാമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Similar Posts