Kerala
ശാസ്ത്രലോകത്ത് പുത്തന്‍ പ്രതീക്ഷ; ഇന്ത്യക്കായി സ്വര്‍ണം നേടി ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍
Kerala

ശാസ്ത്രലോകത്ത് പുത്തന്‍ പ്രതീക്ഷ; ഇന്ത്യക്കായി സ്വര്‍ണം നേടി ലക്ഷദ്വീപ് വിദ്യാര്‍ഥികള്‍

Web Desk
|
15 July 2018 6:23 AM GMT

കഴിഞ്ഞ ഡിസംബറില്‍ നടന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ കിട്ടിയ കയ്യടികളുമായാണ് ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ അന്തര്‍ദേശീയ വേദിയിലെത്തിയത്.

ശാസ്ത്രലോകത്ത് ഇന്ത്യയുടെ പുത്തന്‍ പ്രതീക്ഷയാകുകയാണ് ലക്ഷദ്വീപിലെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍. മത്സ്യാവശിഷ്ടങ്ങളും ശര്‍ക്കരയും ചേര്‍ത്ത് കാര്‍ഷിക വിളകള്‍ക്കുള്ള വളം നിര്‍മ്മിച്ച് സുവര്‍ണ്ണ നേട്ടവുമായാണ് ഇവര്‍ കല്‍പേനിയിലേക്ക് കപ്പല്‍ കയറുന്നത്.

കഴിഞ്ഞ ഡിസംബറില്‍ നടന്ന ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ കിട്ടിയ കയ്യടികളുമായാണ് ലക്ഷദ്വീപിലെ വിദ്യാര്‍ഥികള്‍ അന്തര്‍ദേശീയ വേദിയിലെത്തിയത്. മത്സ്യാവശിഷ്‍ടങ്ങളും ശര്‍ക്കരയും ചേര്‍ത്ത് കാര്‍ഷിക വിളകള്‍ക്കുള്ള അമിനോ ആസിഡുകള്‍ കണ്ടു പിടിച്ചാണ് അന്തര്‍ ദേശീയ മത്സരത്തില്‍ ഈ കുട്ടികള്‍ സുവര്‍ണ്ണ നേട്ടം കൈവരിച്ചത്.

ചെടികളില്‍ പരീക്ഷിച്ച അമിനോ ആസിഡിന്റെ ഗുണം ഉറപ്പുവരുത്തിയ ശേഷമാണ് നവീന ആശയത്തിന്റെ ഫലപ്രദമായ ഉപയോഗവുമായി അഞ്ചംഗ സംഘം അന്തര്‍ദേശീയ മത്സരത്തില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയത്. ഇനിയും ഒരുപാട് സ്വപ്നങ്ങളും ഈ മിടുക്കരായ വിദ്യാര്‍ഥികള്‍ക്കുണ്ട്.

ഇന്ത്യക്കായി സ്വര്‍ണം നേടിയ വിദ്യാര്‍ഥികളെ സ്വീകരിക്കാനായി ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുളളവര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയിരുന്നു. കല്‍പ്പേനിയിലെ ഡോ.കെ.കെ മുഹമ്മദ് കോയ ഗവ.സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളാണ് നേട്ടം കരസ്ഥമാക്കിയ അഞ്ച് പേരും.

Similar Posts