സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയാല്‍ വൈദികരുടെ അറസ്റ്റ് ഉടന്‍
|കുമ്പസാര രഹസ്യത്തിന്റെ മറവില്‍ ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം. അറസ്റ്റിന് മുമ്പായി വൈദികര്‍ കീഴടങ്ങുന്നതിനും സാധ്യതയുണ്ട്.
കുമ്പസാര രഹസ്യത്തിന്റെ മറവില്‍ ഓര്‍ത്തഡോക്സ് സഭ വൈദികര്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഇന്ന് നിര്‍ണായക ദിനം. ഒളിവിലുള്ള രണ്ട് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതി തള്ളിയാല്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. റിമാന്‍ഡിലുള്ള രണ്ട് പ്രതികളുടെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ജെയ്സ് കെ ജോര്‍ജ്ജ് എന്നിവരാണ് മുന്‍കൂര്‍ ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇരുവരുടെയും മുന്‍കൂര്‍ ജാമ്യഹരജി ഹൈക്കോടതി തള്ളി 4 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇവരെ പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
സുപ്രീംകോടതി ഹരജി തള്ളിയാല്‍ വൈദികരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. അറസ്റ്റിന് മുമ്പായി വൈദികര്‍ കീഴടങ്ങുന്നതിനും സാധ്യതയുണ്ട്. അന്വേഷണ സംഘം ഇന്ന് തിരുവല്ലയിലാണ് ഉണ്ടാവുക. നിലവില്‍ റിമാന്‍ഡിലുള്ള രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജോണ്‍സണ്‍ വി മാത്യു എന്നിവര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.
ജാമ്യം നല്‍കുന്നതിനെ അന്വേഷണ സംഘം എതിര്‍ക്കും. അതേസമയം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കുന്നത് അന്വേഷണ സംഘം നീട്ടിയേക്കും.