Kerala
കര്‍ക്കടകം പിറന്നു; രാമായണമാസാരംഭത്തിന് തുടക്കം
Kerala

കര്‍ക്കടകം പിറന്നു; രാമായണമാസാരംഭത്തിന് തുടക്കം

Web Desk
|
17 July 2018 2:36 AM GMT

കള്ളകര്‍ക്കടകത്തിന്റെ കഷ്ടപാടുകളെ ഭക്തിയുടെ നിറവില്‍ മറികടക്കാനാണ് രാമായണം പാരായണം. കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഒരു മാസക്കാലം അദ്ധ്യാത്മരാമായണം മുഴങ്ങും.

ഇന്ന് കര്‍ക്കിടകം ഒന്ന്. പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കും മുമ്പ് മലയാളി രാമായണശീലുകളിലേക്ക് കടക്കുകയാണ്. ഹൈന്ദവഭവനങ്ങളിലും ക്ഷേത്രങ്ങളിലും ശ്രീരാമകഥയുടെ ശീലുകള്‍ നിറയുകയാണ്.

ഇടമുറിയാതെ പെയ്യുന്ന മഴക്കൊപ്പമെത്തുന്ന കര്‍ക്കിടകം വറുതിയുടെ കാലഘട്ടമാണ്. വിളവും ധാന്യവുമൊഴിഞ്ഞ ആ വറുതികാലത്തെ പഴമക്കാര്‍ പഞ്ഞകര്‍ക്കിടകമെന്ന് വിളിച്ചു. കള്ളകര്‍ക്കടകത്തിന്റെ കഷ്ടപാടുകളെ ഭക്തിയുടെ നിറവില്‍ മറികടക്കാനാണ് രാമായണം പാരായണം. കേരളത്തിലെ വീടുകളിലും ക്ഷേത്രങ്ങളിലും ഒരു മാസക്കാലം അദ്ധ്യാത്മരാമായണം മുഴങ്ങും.

ദുരിതം നല്‍കുന്ന ഛേട്ടാഭഗവതിയെ വീട്ടകങ്ങളില്‍ നിന്ന് പുറത്താക്കി ശ്രീഭഗവതിയെ സ്വാഗതം ചെയ്യും. വീട്ടിന്റെ ഉമ്മറത്ത് കത്തിച്ച് വെച്ച നിലവിളക്കിനരികില്‍ ശീബോധി വെയ്ക്കും. മനുഷ്യമനസ്സിലെ നന്‍മയെ ഒരു മാസക്കാലത്തെ രാമായണപാരായണത്തിലൂടെ സ്ഫുടം ചെയ്‌തെടുക്കാന്‍ സാധിക്കുമെന്നാണ് കഴിയുമെന്നാണ് വിശ്വാസം.

Related Tags :
Similar Posts