Kerala
അഭിമന്യു വധം: മുഖ്യപ്രതി പിടിയില്‍
Kerala

അഭിമന്യു വധം: മുഖ്യപ്രതി പിടിയില്‍

Web Desk
|
18 July 2018 8:29 AM GMT

അഭിമന്യു കൊലപാതക്കേസിലെ മുഖ്യ പ്രതികളിലൊരാള്‍ പൊലീസ് പിടിയില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള മുഹമ്മദാണ് പിടിയിലായത്. 

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ സംഘത്തിലെ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍ .ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റും മൂന്നാം വർഷ ബിരുദ വിദ്യാർഥിയുമായ മുഹമ്മദാണ് പൊലീസിന്റെ പിടിയിലായത്.കൊലയാളി സംഘത്തിലെ മറ്റ് നാല് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന.

അഭിമന്യു വധക്കേസിലെ മുഖ്യപ്രതി ജെ.ഐ മുഹമ്മദിനെയാണ് പൊലീസ് ഇന്ന് പിടികൂടിയത്. മഹാരാജാസ് കോളേജിലെ മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ടിന്റെ യൂണിറ്റ് പ്രസിഡന്റുമാണിയാള്‍. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നും ഇയാള്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് മറ്റ് പ്രതികള്‍ കോളേജിലേക്ക് എത്തിയതെന്നുമാണ് പൊലീസ് പറയുന്നത്.

കൃത്യം നടത്തിയതിനു ശേഷം ഒളിവില്‍ പോയ മുഹമ്മദിനെ ഇന്ന് പുലര്‍ച്ചെ കാസര്‍കോട് മഞ്ചേശ്വരത്ത് നിന്നാണ് പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം അഭിമന്യുവിനെ കുത്തിയവരുള്‍പ്പടെ കൃത്യതക്തില്‍ നേരിട്ട് പങ്കെടുത്ത നാല് പേര്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായാണ് സൂചന. ചുവരെഴുത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കിയതെന്നും എസ്.എഫ്.ഐക്കാരെ പ്രതിരോധിക്കാന്‍. നിര്‍ദ്ദേശം ഉണ്ടായിരുന്നതായും മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി. തര്‍ക്കമായപ്പോള്‍ എറണാകുളം നോര്‍ത്തിലുള്ള കൊച്ചിന്‍ ഹൗസിലുളളവരെ വിവരം അറിയിച്ചു. തുടര്‍ന്നാണ് പുറത്തു നിന്നുള്ളവര്‍ ക്യാമ്പസില്‍ എത്തിയതെന്നും മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗം ആദിലിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് പ്രതികളെ പൊലീസ് പിടികൂടിയത്. കസ്റ്റഡിയിലുള്ള മുഹമ്മദിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മറ്റ് നാല് പേരുടെ കാര്യത്തില്‍ ദൃക്സാക്ഷികളെ വിളിച്ചു വരുത്തി തിരിച്ചറിഞ്ഞ ശേഷമാകും പൊലീസ് നടപടി സ്വീകരിക്കുക. അതേസമയം കേസിന്റെ പുരോഗതി സംബന്ധിച്ച് വിവരങ്ങള്‍ കൈമാറാന്‍ ഡി.ജി.പി മുഖ്യമന്തിയുമായി കൂടിക്കാഴ്ച നടത്തി.

Related Tags :
Similar Posts