വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് കൃഷിയുമായി കര്ഷകന്
|രാസവള പ്രയോഗമില്ലാതെ ലാഭകരമായി എന്ത് കൃഷി ആരംഭിക്കാം എന്ന ചിന്തയില്‍ നിന്നാണ് അലക്സ് പ്ലാവ് കൃഷിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്
ചക്ക കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതോടെ വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ആരംഭിച്ചിരിക്കുകയാണ് വയനാട് പുല്‍പ്പള്ളി സ്വദേശിയായ അലക്സ് എന്ന കര്ഷകന്. പൂര്‍ണമായും ജൈവരീതിയിലാണ് കൃഷി ആരംഭിച്ചിരിക്കുന്നത്. രണ്ടേക്കര്‍ സ്ഥലത്താണ് പരീക്ഷാണര്‍ത്ഥം ഇദ്ദേഹം കൃഷി ആരംഭിച്ചിരിക്കുന്നത്
രാസവള പ്രയോഗമില്ലാതെ ലാഭകരമായി എന്ത് കൃഷി ആരംഭിക്കാം എന്ന ചിന്തയില്‍ നിന്നാണ് അലക്സ് പ്ലാവ് കൃഷിയെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. ചക്കയെ കേരളത്തിന്റെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുകയും ജനങ്ങള്‍ക്കിടയില്‍ ചക്ക ഉത്പനങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടേക്കര്‍ സ്ഥലത്ത് കൃഷി ആരംഭിച്ചിരിക്കുന്നത്. ഭാവിയില്‍ ചക്കയ്ക്ക് ഉണ്ടാവാന്‍ പോവുന്ന വാണിജ്യ സാധ്യതകളും കുറഞ്ഞ പരിചരണം മതിയെന്നതുമാണ് പ്ലാവ് നടാന്‍ പ്രേരിപ്പിച്ചതെന്ന് അലക്സ് പറയുന്നു.
സിന്ദൂര വരിക്ക ഇനത്തില്‍പ്പെട്ട 185 പ്ലാവിന് തൈകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ നട്ടിരിക്കുന്നത്. ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന പ്ലാവിനമാണ് സിന്ദൂര വരിക്ക. ഓര്‍ഗാനിക്ക് കേരള പ്ലാന്റേഷന് എന്ന കാര്‍ഷിക സംഘവുമായി സഹകരിച്ചാണ് അലക്സ് കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷി പരിചരണവും വിപണനവും സംഘത്തിന്റെ മേല്‍നോട്ടത്തിലായിരിക്കും. വയനാട്ടില്‍ കാലാവസ്ഥ വ്യതിയാനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് പരീക്ഷിക്കാവുന്ന ഒന്നാണ് പ്ലാവ് കൃഷിയെന്നാണ് അലക്സിന്റെ പക്ഷം.