Kerala
Kerala
കനത്ത മഴ: കോട്ടയം വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി
|18 July 2018 2:54 AM GMT
10 പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കടന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.
പാലക്കാട്-തിരുനൽവേലി പാലരുവി എക്പ്രസ്, തിരുനൽവേലി-പാലക്കാട് പാലരുവി എക്പ്രസ്, എറണാകുളം- കോട്ടയം പാസഞ്ചര്‍, കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മറ്റ് പ്രധാന ട്രെയിനുകള്‍ വേഗത കുറച്ചാണ് ഇതിലൂടെ കടന്നുപോകുന്നത്.