Kerala
മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമ്പിക്കുളം ഇക്കോടൂറിസം
Kerala

മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ നമ്പിക്കുളം ഇക്കോടൂറിസം

Web Desk
|
19 July 2018 5:26 AM GMT

2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നമ്പികുളം ഹില്‍ ടോപില്‍ നിന്നുള്ള കാഴ്ച ആരുടെയും മനം മയക്കും. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല് തുടങ്ങി വിവിധ സ്ഥലങ്ങളുടെ ആകാശകാഴ്ചക്കുള്ള ഇടം കൂടിയാണ് നമ്പികുളം.

കോഴിക്കോട് ജില്ലയിലെ മലയോര ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന നമ്പിക്കുളം ഇക്കോടൂറിസം പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന് നടക്കും. വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ മലയോരമേഖലയിലെ അതിമനോഹരമായ സ്ഥലങ്ങളെ കോര്‍ത്തിണക്കുന്ന ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നമ്പികുളം ഇക്കോ ടൂറിസം പദ്ധതി നിലവില്‍ വരുന്നത്. 2100 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നമ്പികുളം ഹില്‍ ടോപില്‍ നിന്നുള്ള കാഴ്ച ആരുടെയും മനം മയക്കും. കാപ്പാട് ബീച്ച്, വെള്ളിയാങ്കല്ല് തുടങ്ങി വിവിധ സ്ഥലങ്ങളുടെ ആകാശകാഴ്ചക്കുള്ള ഇടം കൂടിയാണ് നമ്പികുളം. യാത്രാ സൗകര്യങ്ങളുടെയും മറ്റും പരിമിതികളാല്‍ ഈ പ്രദേശത്തിന്റെ സാധ്യതകള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

വയനാടിന്റെ വശ്യത പകരുന്ന വയലട ടൂറിസം പദ്ധതിക്കും ഇതോടൊപ്പം തുടക്കമാകും. മുള്ളന്‍പാറയും ഐലന്റ് വ്യൂവുമെല്ലാം ചേര്‍ന്നൊരുക്കുന്ന മനോഹാരിതയാണ് വയലടക്ക്. കണയങ്കോട് കക്കയം വയലട ടൂറിസം മേഖലകളെ ഉള്‍പ്പെടുത്തിയാണ് ബാലുശ്ശേരി ടൂറിസം കോറിഡോര്‍ പദ്ധതി നടപ്പാക്കുക. പുതിയ പദ്ധതികള്‍ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തിന്റെ വിനോദ സഞ്ചാര ഭൂപടത്തില്‍ അവഗണിക്കാനാവാത്ത ഒരിടമായി കോഴിക്കോടിന്റെ മലയോരമേഖലമാറും.

Similar Posts