Kerala
അഭിമന്യു വധം: ഒരു മുഖ്യ പ്രതിയെ കൂടി തിരിച്ചറിഞ്ഞെന്ന് പൊലീസ് 
Kerala

അഭിമന്യു വധം: ഒരു മുഖ്യ പ്രതിയെ കൂടി തിരിച്ചറിഞ്ഞെന്ന് പൊലീസ് 

Web Desk
|
19 July 2018 11:48 AM GMT

ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് റിഫക്ക് കൊലയുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കുന്നത്

മഹാരാജാസ് കോളജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ മറ്റൊരു മുഖ്യപ്രതിയെ കൂടി പൊലീസ് തിരിച്ചറിഞ്ഞു. ക്യാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ മുഹമ്മദ് റിഫക്ക് കൊലയുടെ ആസൂത്രണത്തില്‍ പങ്കുണ്ടെന്നാണ് റിമാന്‍ഡ് റിപ്പോർട്ടില്‍ പോലീസ് വ്യക്തമാക്കുന്നത്. റിമാന്‍ഡ് റിപ്പോർട്ടിലെ വിശദാംശങ്ങള്‍ മീഡിയവണിന് ലഭിച്ചു.

എറണാകുളം പൂത്തേോട്ടയില്‍ നിയമ വിദ്യർഥിയായ മുഹമ്മദ് റിഫ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളയാളും ആസൂത്രകനുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുഹമ്മദ് റിഫയെ ഒളിവില്‍ പോകാന്‍ സഹായിച്ച ഷാനവാസിനെ കഴിഞ്ഞ പതിനേഴാം തിയതി രാത്രി 11 മണിക്കാണ് കസ്റ്റഡിയില്‍ എടുത്തത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദ് റിഫക്ക് കൊലപാതകത്തിലുള്ള പങ്ക് വ്യക്തമായതെന്ന് പൊലീസ് വ്യക്തമാക്കി.

കേസിലെ മുഖ്യപ്രതി ജെ.ഐ മുഹമ്മദിനെ ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാന്റില്‍ നിന്ന് പതിനേഴാം തിയതി രാത്രിയാണ് കസ്റ്റഡിയിലെടുത്തതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായും റിമാന്‍ഡ് റിപ്പോർട്ടില്‍ പറയുന്നു. കേസില്‍ ഇതുവരെ 25 പേരടങ്ങുന്ന പ്രതിപ്പട്ടികയാണ് പൊലീസ് കോടതിയില്‍ സമർപ്പിച്ചത്. ഗൂഢാലോചന നടത്തിയവരെയും പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെയും പൊലീസ് നിരീക്ഷിച്ച് വരികയാണ്.

Related Tags :
Similar Posts