Kerala
ലോറി സമരം: ചരക്ക് നീക്കം പ്രതിസന്ധിയില്‍
Kerala

ലോറി സമരം: ചരക്ക് നീക്കം പ്രതിസന്ധിയില്‍

Web Desk
|
20 July 2018 11:22 AM GMT

കേരളത്തിന് പുറത്ത് നിന്നുള്ള ചരക്ക് ലോറികളുടെ വരവ് നന്നേ കുറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള ലോറികള്‍ ഏതാണ്ട് പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുക്കുന്നു.

രാജ്യവ്യാപകമായി ലോറി ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം കേരളത്തിലെ ചരക്ക് നീക്കത്തേയും ബാധിച്ചു. കേരളത്തിന് പുറത്ത് നിന്നുള്ള ചരക്ക് ലോറികളുടെ വരവ് നന്നേ കുറഞ്ഞപ്പോള്‍ കേരളത്തില്‍ നിന്നുള്ള ലോറികള്‍ ഏതാണ്ട് പൂര്‍ണമായും പണിമുടക്കില്‍ പങ്കെടുക്കുന്നു.

ഡീസല്‍ വില വര്‍ദ്ധനവ്, തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രിമിയം വര്‍ദ്ധന, അശാസ്ത്രീയമായ ടോള്‍ പിരിവ് എന്നിവയ്ക്കെതിരെയാണ് ലോറി ഉടമകള്‍ അനിശ്ചിതകാല സമരം നടത്തുന്നത്. കേരള സ്റ്റേറ്റ് ലോറി ഓണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍റെ നേതൃത്വത്തിലാണ് സംസ്ഥാനത്തെ സമരം. സംസ്ഥാനത്ത് നിന്നുള്ള ലോറികള്‍ ചരക്ക് എടുക്കുന്നത് നിര്‍ത്തിവെച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചരക്കുമായി പുറപ്പെട്ട ലോറികള്‍ മാത്രമാണ് ഇന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്.

സമരം തുടര്‍ന്നാല്‍ സംസ്ഥാനത്തേക്ക് പഴം, പച്ചക്കറി അടക്കമുള്ള അവശ്യവസ്തുക്കള്‍ എത്തുന്നത് നിലയ്ക്കും. ഒപ്പം നിര്‍മാണ മേഖലയേയും സമരം കാര്യമായി ബാധിച്ചേക്കും.

Related Tags :
Similar Posts