Kerala
മകളുടെ വിവാഹാവശ്യത്തിനായി കിടപ്പാടം പണയം വയ്ക്കൊനൊരുങ്ങിയ പിതാവിനെ തേടിയെത്തിയത് 70 ലക്ഷം 
Kerala

മകളുടെ വിവാഹാവശ്യത്തിനായി കിടപ്പാടം പണയം വയ്ക്കൊനൊരുങ്ങിയ പിതാവിനെ തേടിയെത്തിയത് 70 ലക്ഷം 

Web Desk
|
20 July 2018 4:20 AM GMT

സംസ്ഥാന സര്‍ക്കാരിന്റെ പൌര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് രവീന്ദ്രന് ലഭിച്ചത്

മകളുടെ വിവാഹാവശ്യത്തിനുള്ള പണം കണ്ടെത്താന്‍ ബാങ്കിനെ സമീപിക്കാനൊരുങ്ങുന്നതിനിടെ അച്ഛനെ തേടിയെത്തിയത് 70 ലക്ഷം രൂപയുടെ സമ്മാനം. കാസര്‍കോട് ചുള്ളിക്കര അയറോട്ടെ എം കെ രവീന്ദ്രനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. സംസ്ഥാന സര്‍ക്കാരിന്റെ പൌര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് രവീന്ദ്രന് ലഭിച്ചത്.

ഡിസംബര്‍ 2ന് നിശ്ചയിച്ച മകള്‍ ഹരിതയുടെ വിവാഹാവശ്യത്തിനുള്ള പണം കണ്ടെത്തുന്നതിന് ആകെയുള്ള കിടപ്പാടം പണയം വെക്കാനുള്ള ഒരുക്കത്തിലായിരുന്നു രവീന്ദ്രന്‍. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരിന്റെ പൌര്‍ണമി ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം രവീന്ദ്രനെ തേടിയെത്തിയത്. കാസര്‍കോട് ചുള്ളിക്കര അയറോട്ട് എരുമപ്പള്ളത്തെ കൂലിപ്പണിക്കാരനാണ് രവീന്ദ്രന്. മകളുടെ കല്യാണം നന്നായി നടത്തുന്നതിന് ദൈവം നല്‍കിയ സമ്മാനമാണിതെന്നാണ് രവീന്ദ്രന്റെ വിശ്വാസം.

സമ്മാന തുക എന്തുചെയ്യുമെന്നതിന് കൃത്യമായ ധാരണയുണ്ട് രവീന്ദ്രന്. മകളുടെ കല്യാണം നടത്തണം. മകന്റെ പഠനാവശ്യത്തിനായി എടുത്ത വിദ്യാഭ്യാസ ലോണ്‍ തിരിച്ചടക്കണം, ഭവിയിലേക്കുള്ള ജീവിതത്തിനായി എന്തെങ്കിലും കരുതി വെക്കണം.

Related Tags :
Similar Posts