Kerala
മഴക്കെടുതി; കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയില്ലാതെ നാട്ടുകാര്‍
Kerala

മഴക്കെടുതി; കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനത്തില്‍ പ്രതീക്ഷയില്ലാതെ നാട്ടുകാര്‍

Web Desk
|
22 July 2018 1:51 AM GMT

യഥാര്‍ത്ഥ ദുരിത ബാധിത പ്രദേശങ്ങള്‍ കാണാന്‍ കേന്ദ്ര സംഘം തയ്യാറായില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്

വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കേന്ദ്ര സംഘം സന്ദര്‍ശനം നടത്തിയെങ്കിലും ഇതിന്റെ പേരില്‍ കുട്ടനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ക്ക് കാര്യമായ പ്രതീക്ഷയൊന്നുമില്ല. നേരത്തെ നിരവധി തവണ കേന്ദ്ര സംഘങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ജനങ്ങളുടെ ജീവിതാവസ്ഥയിലും ദുരിതത്തിലും കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. യഥാര്‍ത്ഥ ദുരിത ബാധിത പ്രദേശങ്ങള്‍ കാണാന്‍ കേന്ദ്ര സംഘം തയ്യാറായില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്.

മുന്‍ കാലങ്ങളിലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ കേന്ദ്രസംഘങ്ങള്‍ പലതവണ കുട്ടനാട്ടില്‍ വന്നു പോയിട്ടുണ്ട്. സന്ദര്‍ശനത്തിനു ശേഷം പലതരം പ്രഖ്യാപനങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും അവരവരുടെ ജീവിത രീതികളിലും എല്ലാ വര്‍ഷവും അനുഭവിക്കുന്ന ദുരന്തങ്ങളിലും വലിയ വ്യത്യാസങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് കുട്ടനാട്ടിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങള്‍ പറയുന്നു.

കായല്‍യാത്ര നടത്തി പേരിന് ഒരു ദുരിതാശ്വാസ കേന്ദ്രം സന്ദര്‍ശിച്ചതല്ലാതെ കുട്ടനാട്ടിലെയും പരിസരത്തെയും ദുരന്തത്തിന്റെ ആഴം കണ്ടു മനസ്സിലാക്കാന്‍ സംഘം തയ്യാറായില്ലെന്നും നാട്ടുകാര്‍ക്ക് പരാതിയുണ്ട്. കൃഷി പൂര്‍ണമായി നശിച്ചതും ഏറ്റവും കൂടുതല്‍ വീടുകള്‍ വെള്ളത്തിലായതുമായ പ്രദേശങ്ങളിലൊന്നും സംഘം പോയില്ലെന്നാണ് കര്‍ഷകരും നാട്ടുകാരുമൊക്കെ പറയുന്നത്.

ഉള്‍പ്രദേശങ്ങളില്‍ പോകാതെ സംഘം

Related Tags :
Similar Posts