വീടുകളില്‍ കഴുത്തൊപ്പം വെള്ളം; മഴയിലും തണുപ്പിലും വലഞ്ഞ് കുട്ടനാട്ടിലെ വൃദ്ധര്‍
|കാര്‍ഷിക മേഖലയില്‍ ചെലവഴിച്ച ചെറുപ്പകാലവും ഊര്‍ജവും. ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ മഴക്കാലത്ത് അന്തിയുറങ്ങേണ്ടി വരുന്നത് പാടത്തിന്റെയും തോടിന്റെയുമൊക്കെ വരമ്പില്‍.
പ്രായാധിക്യം മൂലം വേഗം നടക്കാനോ ഓടാനോ കഴിയാത്ത, മഴയും തണുപ്പും പ്രതിരോധിക്കാനാവാത്ത വയോജനങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ കഷ്ടത്തിലാക്കിയത്. ശാരീരിക അവശതകള്‍ മൂലം വിശ്രമിക്കേണ്ട പ്രായത്തില്‍ ഉള്ള വീടും നഷ്ടപ്പെട്ട് വഴിയരികിലും കെട്ടിട വരാന്തകളിലും കിടക്കേണ്ടി വരുന്നവരുടെ കാഴ്ചകളാണ് വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളില്‍ എല്ലായിടത്തും ഉള്ളത്.
വയോധികനായ കരുണാകരന്റെ വാക്കുകള്‍ ആലപ്പുഴയിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രതയും രൂക്ഷതയും വ്യക്തമാക്കുന്നതാണ്. കാര്‍ഷിക മേഖലയില്‍ ചെലവഴിച്ച ചെറുപ്പകാലവും ഊര്‍ജവും. ഒടുവില്‍ വാര്‍ദ്ധക്യത്തില്‍ മഴക്കാലത്ത് അന്തിയുറങ്ങേണ്ടി വരുന്നത് പാടത്തിന്റെയും തോടിന്റെയുമൊക്കെ വരമ്പില്‍. സ്വന്തമായി വീടുണ്ടെങ്കിലും അതിനകത്തേക്ക് കയറാന്‍ പോലും കഴിയില്ല.
സീറോ ജെട്ടിക്ക് സമീപമാണ് കരുണാകരന്റെ വീട്. ആലപ്പുഴയിലും കുട്ടനാട്ടിലുമൊക്കെ ഇതൊരു സാധാരണ കാഴ്ചയാക്കി ഈ വെള്ളപ്പൊക്കം.